Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:11 AM IST Updated On
date_range 28 Sept 2017 11:11 AM ISTസായാഹ്ന ധർണ
text_fieldsbookmark_border
മൂവാറ്റുപുഴ: കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിലും ഇന്ധന വിലവർധനയിലും പ്രതിഷേധിച്ചും ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കുടിശ്ശിക പണമായി നൽകണമെന്നാവശ്യപ്പെട്ടും എൻ.ജി.ഒ അസോസിയേഷൻ മൂവാറ്റുപുഴ, പിറവം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ മിനിസിവിൽ സ്റ്റേഷനുമുന്നിൽ നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് പി.എൻ. രാജീവൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഡ്വ. എൻ. രമേശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.ബി. അജിതൻ, ജില്ല ട്രഷറർ അരുൺ കെ. നായർ, ജില്ല ഭാരവാഹികളായ അനൂപ് കക്കാട്, ബേസിൽ ജോസഫ്, റംല ബീവി, എസ്. ഗിരിജാദേവി, വി.എൻ. സജീവൻ, എൻ. കനി, എസ്. അനിൽ എന്നിവർ സംസാരിച്ചു. ഗുണ്ടർട്ടിെൻറ പാരമ്പര്യമായെത്തി; വൺ മില്യൻ ഗോളിെൻറ ഭാഗമായി മൂവാറ്റുപുഴ: ഗുണ്ടര്ട്ടിെൻറ പാരമ്പര്യവുമായെത്തിയവര്‍ ഫിഫ ലോകകപ്പിെൻറ ഭാഗമായി. നിർമല കോളജില്‍ ജർമന്‍ ഭാഷ പരിശീലിപ്പിക്കാന്‍ എത്തിയ എട്ടംഗ സംഘമാണ് വണ്‍ മില്യൻ ഗോള്‍ ഷൂട്ടൗട്ടില്‍ ഗോളുകളുമായി മുന്നേറിയത്. രണ്ടാഴ്ചയായി കോളജിൽ ജര്‍മന്‍ ഭാഷ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുകയായിരുന്നു ഇവര്‍. നിർമല കോളജില്‍നിന്ന് വളര്‍ന്ന ഐ.എസ്.എല്‍ താരം അജിത്ത് ശിവൻ ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തു. മഴയത്തുപോലും പരിപാടി 1000 ഗോൾ കടന്നുപോയി. മലയാളഭാഷക്ക് ആദ്യമായി ആധുനികരീതിയിെല നിഘണ്ടു സമ്മാനിച്ച പണ്ഡിതന്‍ ഹെർമൻ ഗുണ്ടര്‍ട്ട് മലയാളികളോട് കാട്ടിയ അതേ സ്‌നേഹമാണ് ജർമനിയിലെ റീന്‍ഹാന്‍ഡ് ഫലാ സ്റ്റേറ്റിലെ സമീന ഫിഷര്‍, ഐറിഷ് ഹിറഷ്, ബര്‍ഗിത്ത് ഹിഷര്‍ എന്നിവരടങ്ങിയ എട്ടംഗ സംഘം പ്രകടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസ് കാരികുന്നേല്‍, ബര്‍സാര്‍ ഫാ. ജസ്റ്റിന്‍ കണ്ണാടന്‍ എന്നിവര്‍ ഗോളുകള്‍ അടിച്ച് നേതൃത്വം നല്‍കി. കായികവിഭാഗം മേധാവി ഡോ. സന്തോഷ് ജെ, പ്രഫ. എബി വില്‍സണ്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് അന്‍വര്‍ സാദത്ത് എന്നിവര്‍ മുഖ്യസംഘാടകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story