Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനറാ ബാങ്കിലേക്ക്...

കനറാ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്

text_fields
bookmark_border
മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരായ പാവങ്ങള്‍ക്ക് നല്‍കാതെ അട്ടിമറിക്കുന്ന ബാങ്കുകളുടെയും സംസ്ഥാന സര്‍ക്കാറി​െൻറയും നയങ്ങള്‍ക്കെതിരെ ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കനറാ ബാങ്കിലേക്ക് നടത്തിയ മാര്‍ച്ച് ബി.ജെ.പി ജില്ല ജന. സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ക്കുന്നത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ബാങ്കിനുമുന്നില്‍ എത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡൻറ് എ.എസ്. വിജുമോന്‍, ഭാരവാഹികളായ സെബാസ്റ്റ്യന്‍ മാത്യു, ടി. ചന്ദ്രന്‍, കെ.പി. തങ്കക്കുട്ടന്‍, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ഷൈന്‍ കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു. ഫയൽ നെയിം BJP
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story