Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:11 AM IST Updated On
date_range 28 Sept 2017 11:11 AM ISTവൺ മില്യൻ ഗോൾ
text_fieldsbookmark_border
പള്ളിക്കര: ഫിഫ അണ്ടർ 17 ലോകകപ്പിെൻറ ഭാഗമായുള്ള പരിപാടി കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ്് പി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മോറക്കാല സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ആയിരത്തിൽ പരം സ്കൂൾ വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്തു. ലോകകപ്പിെൻറ തീം സോങ്ങിനൊപ്പം താളത്തിൽ ചുവടുെവച്ച് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ് ഉദ്ഘാടനത്തിന് കൊഴുപ്പേകി. ഗ്രാമപഞ്ചായത്തിലെ പട്ടിമറ്റം ഡബിൾപാലം, പഞ്ചായത്ത് ഗ്രൗണ്ട്, പഴന്തോട്ടം ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ട്, പെരിങ്ങാല ഐ.സി.ടി സ്കൂൾ ഗ്രൗണ്ട് കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിച്ചു. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ നാല് കേന്ദ്രങ്ങളിൗ 3000ൽ പരം ഗോളുകൾ സ്കോർ ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി വൈസ് പ്രസിഡൻറ് നെസി ഉസ്മാൻ, അംഗങ്ങളായ എ.പി. കുഞ്ഞുമുഹമ്മദ്, ജെസി ഷാജി, ടി.വി.ശശി, ജിജോ വി. തോമസ്, എൻ.വി. രാജപ്പൻ, എം.എൻ. കൃഷ്ണകുമാർ, കുന്നത്തുനാട് എസ്.ഐ ടി. ദിലീഷ്, എൽസി സി. കുരുവിള, രാജേഷ് ടി.വർഗീസ്, ജോസ് മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story