Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഫ മില്യന്‍ ഗോള്‍...

ഫിഫ മില്യന്‍ ഗോള്‍ വര്‍ഷത്തിന്​ തുടക്കം

text_fields
bookmark_border
കോതമംഗലം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബാളി​െൻറ പ്രചാരണാര്‍ഥമുള്ള ഒരു മില്യന്‍ ഗോള്‍ വര്‍ഷത്തില്‍ നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വാര്‍ഡ് മെംബര്‍ സി.ഇ. നാസര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാജി പറമ്പില്‍, എസ്.എം.സി ചെയര്‍മാന്‍ പി.ബി. അനസ്, ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ, സി.പി. അബു, സതീഷ് ബാബു, അബ്ദുല്‍ ബാരി എന്നിവര്‍ പങ്കെടുത്തു. നെല്ലിക്കുഴി പഞ്ചായത്തിലെ ഗോളടി പ്രസിഡൻറ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.ആർ. വിനയൻ, സഹീർ കോട്ടപറമ്പിൽ, മൃദുല ജനാർദനൻ, താഹിറ സുധീർ, സി.ഇ. നാസർ, എസ്.മനോജ്, സൽമ ജമാൽ, ശോഭാ രാധാകൃഷ്ണൻ, യഹിയ പരീത്, ഷാഹിൻ, ശശി, അനീഷ്, അശോകൻ, നിയാസ് എന്നിവർ സംബന്ധിച്ചു. പല്ലാരിമംഗലം പഞ്ചായത്തുതല ഉദ്ഘാടനം പല്ലാരിമംഗലം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ മുബീന ആലിക്കുട്ടി, ഷമീന അലിയാർ, പി.ടി.എ പ്രസിഡൻറ് പി.കെ. മുഹമ്മദ്, സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. ഹേമ രാജൻ, യൂത്ത് കോഒാഡിനേറ്റർ സ്വലാഹ് കെ. കാസിം തുടങ്ങിയവർ സംബന്ധിച്ചു. വാരപ്പെട്ടി പഞ്ചായത്തുതല ഉദ്ഘാടനം മൈലൂർ എം.എൽ.പി സ്കൂളിൽ വൈസ് പ്രസിഡൻറ് എ.എസ്. ബാലകൃഷ്ണൻ നിർവഹിച്ചു. സവിത ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ്, പി.ടി.എ പ്രസിഡൻറ് ടി.കെ. നൗഷാദ്, ഹെഡ്മാസ്റ്റർ ജോസ് മാനുവൽ, ഇബ്രാഹീം മുളാട്ട്, എന്നിവർ പെങ്കടുത്തു. യങ്ങ് സ്റ്റാർസ്, മഹാത്മ, നവചേതന ക്ലബുകളും പങ്കാളിയായി. ആയിരം ഗോളുകൾ അടിച്ചു. നഗരസഭയിൽ ആറിടങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ 12000ൽപരം ഗോളുകൾ രേഖപ്പെടുത്തി. മാർ ബേസിൽ, സ​െൻറ് ജോർജ്, ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി, എം.എ കോളജ് എന്നിവിടങ്ങളിൽ ഒാേരാ പോസ്റ്റും എൻജിനീയറിങ് കോളജിൽ രണ്ട് പോസ്റ്റുകളുമാണ് ഒരുക്കിയിരുന്നത്. മാർ ബേസിൽ സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു ഉദ്ഘാടനം ചെയ്തു. ജാൻസി, ജിമ്മി, ത്രിവിക്രമൻ നായർ, ജോബിൻ ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രതിഷേധ പ്രകടനം കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് പിടവൂരിൽ ജനാധിപത്യ മഹിള അസോസിയേഷൻ കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം ചുള്ളിക്കാട്ട് ഷീജ കാസിമിെനയും കുടുംബെത്തയും തുകൽ, എല്ല് വ്യാപാരിയും തൊഴിലാളികളായ ഇതര സംസ്ഥാനക്കാരും ചേർന്ന് മർദിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയും മഹിള അസോസിയേഷൻ വില്ലേജ് കമ്മിറ്റിയും സംയുക്തമായി പിടവൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹനൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഖദീജ മൈതീൻ, കർഷകസംഘം ഏരിയ സെക്രട്ടറി സാബു ടി. മാത്യു, ലോക്കൽ സെക്രട്ടറി കെ.സി. അയ്യപ്പൻ, ഏരിയ കമ്മിറ്റി അംഗം മനോജ് നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ്, ഉമൈബ നാസർ, സോമ പുരുഷോത്തമൻ, റീനാ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. കെ.എം. കരീം സ്വാഗതവും മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി എ.പി. ശാന്ത നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story