Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ നഗര സംരക്ഷണസമിതി...

പറവൂർ നഗര സംരക്ഷണസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
പറവൂർ: നഗരസഭയിലെ അശാസ്ത്രീയ മാസ്റ്റർ പ്ലാൻ പദ്ധതിക്കെതിരെ വിവിധസംഘടനകൾ സംയുക്തമായി പറവൂർ നഗരസംരക്ഷണസമിതി രൂപവത്കരിച്ച് സമരരംഗത്തിറങ്ങുന്നു. ഇതിനായി െറസിഡൻറ്സ് അസോസിയേഷൻ അപക്സ് കൗൺസിലി​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പറവൂരിലെ വ്യാപാരി സംഘടനകൾ, ട്രേഡ് യൂനിയൻ നേതാക്കൾ, ലെൻസ്‌ഫെഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 29ാം വാർഡിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതും 85 ശതമാനം കച്ചവട സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതുമായ മാസ്റ്റർ പ്ലാൻ നിർദേശങ്ങൾ സംബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. ഭാരവാഹികൾ: ജോർജ് വർക്കി, എസ്. രാജൻ, ടി.ബി. നസീർ (രക്ഷാധികാരികൾ ), കെ.ടി. ജോണി (ചെയർമാൻ), കെ.എ. വിദ്യാനന്ദൻ, എം.ജി. വിജയൻ, കെ.ബി. മോഹനൻ, വി.സി. പത്രോസ്, പി.ഡി. വർഗീസ്, അൻവർ കൈതാരം, സാംജിത് (വൈസ് ചെയർമാൻമാർ), ആർ. വിശ്വംഭരൻ നായർ (ജനറൽകൺവീനർ), പി.ബി. പ്രമോദ്, വി.എസ്. ബോബൻ, വി.എ. ഷംസുദ്ദീൻ (കൺവീനർമാർ) കെ.വി. വേണുഗോപാൽ (ട്രഷറർ). പാട്രിക് പ്രസിഡൻറ് ജോർജ് വർക്കി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story