Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:07 AM IST Updated On
date_range 28 Sept 2017 11:07 AM ISTപ്രകൃതിദുരന്തങ്ങളിൽപെടുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ സംരക്ഷിക്കുന്നില്ല -– ധീവരസഭ
text_fieldsbookmark_border
കൊച്ചി: കടലാക്രമണം പോലുള്ള പ്രകൃതിദുരന്തങ്ങളിൽപെടുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ സംരക്ഷിക്കുന്നില്ലെന്ന് ധീവരസഭ സംസ്‌ഥാന പ്രസിഡൻറ് അഡ്വ.കെ.കെ. രാധാകൃഷ്‌ണൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തൊഴിലാളികളെ പുനരധിവസിപ്പിക്കാനോ ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്‌ടപരിഹാരം നൽകാനോ നടപടികളില്ല. ഇതുമായി ബന്ധപ്പെട്ട അദാലത്തുകളിൽ ഒരു പ്രശ്‍നവും പരിഹരിക്കപ്പെട്ടിട്ടില്ല. മത്സ്യബന്ധന ഉപകരണങ്ങളുടെ നികുതി നിരക്കുകൾ ജി.എസ്.ടി കൗൺസിൽ കുത്തനെ ഉയർത്തിയപ്പോൾ കൗൺസിൽ അംഗമായ ധനകാര്യ മന്ത്രി പ്രതിരോധിച്ചില്ല. ഇത്തരത്തിൽ നിഷേധ നിലപാടുകളാണ് അധികൃതർ തുടരുന്നത്. മലിനീകരണവും കൈയേറ്റവും തടഞ്ഞ് ജലാശയങ്ങളും മത്സ്യ സമ്പത്തും സംരക്ഷിക്കണം. തീരത്ത് വീടുകൾ നിർമിക്കാനുള്ള വിലക്ക് നീക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജ്യോതി അവാർഡ് നേടിയ ധീവരസഭ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി.ദിനകരന് സംഘടനയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് എറണാകുളം പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടക്കുന്ന പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എം.പി മുഖ്യാതിഥിയായിരിക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ടി.കെ. സോമനാഥൻ, ജില്ല പ്രസിഡൻറ് കെ.കെ. തമ്പി, സെക്രട്ടറി കെ.വി. സാബു, കണയന്നൂർ താലൂക്ക് സെക്രട്ടറി പി.കെ. കാർത്തികേയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story