Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:07 AM IST Updated On
date_range 28 Sept 2017 11:07 AM ISTതാരമായി കുരുമുളക്; സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 35 ശതമാനം വളർച്ച
text_fieldsbookmark_border
കൊച്ചി: കുരുമുളകിെൻറ പിൻബലത്തിൽ രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി ഈ സാമ്പത്തിക വർഷത്തിെൻറ ആദ്യപാദം 35 ശതമാനം വളർച്ച കൈവരിച്ചു. ഈ കാലയളവിൽ കയറ്റുമതി മൂല്യം 4589.14 കോടി രൂപയായി വളർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ ആദ്യ പാദത്തിൽ സുഗന്ധവ്യഞ്ജന കയറ്റുമതി 2,27,938 ടൺ ആയിരുന്നത് നടപ്പു വർഷത്തെ ഈ കാലയളവിൽ 3,06,990 ടണ്ണായി. കുരുമുളകാണ് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടത്. 1,198 കോടി രൂപ മൂല്യമുള്ള 1,33,000 ടൺ മുളകാണ് വിദേശത്തേക്ക് പോയത്. അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഉൽപന്നമാണ് കുരുമുളക്. ഇന്ത്യക്ക് ഈ ആവശ്യത്തിനനുസരിച്ച് കുരുമുളക് കയറ്റുമതി ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ എ. ജയതിലക് പറഞ്ഞു. വെളുത്തുള്ളി കയറ്റുമതി േപ്രാത്സാഹിപ്പിക്കാൻ ബോർഡ് എടുക്കുന്ന നടപടികളും ഫലം കാണുന്നുണ്ട്. അളവിലും മൂല്യത്തിലും ഏറ്റവുമധികം വർധനയുണ്ടായതും വെളുത്തുള്ളിക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെളുത്തുള്ളിയുടെ മൂല്യത്തിൽ 107 ശതമാനത്തിെൻറയും അളവിൽ 169 ശതമാനത്തിേൻറയും വളർച്ചയാണ് രേഖപ്പെടുത്തിയത്. പെരുംജീരകം കയറ്റുമതി ആഗോളതലത്തിൽ 13,250 ടണ്ണാണ്. അളവിൽ 92 ശതമാനത്തിെൻറയും മൂല്യത്തിൽ 49 ശതമാനത്തിെൻറയും വർധനയാണ് പെരുംജീരകത്തിനുണ്ടായത്. കടുക്, തക്കോലം, അയമോദകം തുടങ്ങിയവയുടെ കയറ്റുമതി അളവിൽ 83 ശതമാനവും മൂല്യത്തിൽ 63 ശതമാനവും വളർച്ച നേടി. ഏലം കയറ്റുമതിയിൽ 134.55 കോടിയാണ് വരുമാനം ലഭിച്ചത്. 1220 ടൺ ഏലം കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ ഇത് യഥാക്രമം 90.81 കോടി രൂപയും 1,206 ടണ്ണുമായിരുന്നു. അളവിൽ 10 ശതമാനത്തിെൻറയും മൂല്യത്തിൽ 48 ശതമാനത്തിെൻറയും വർധന ഏലത്തിനുണ്ടായി. ഇഞ്ചിയുടെയും പുതിന ഉൽപന്നങ്ങളുടെയും കയറ്റുമതിയിലും ഗണ്യമായ വർധനയുണ്ട്. സംസ്കരിച്ച മൂല്യവർധിത ഉൽപന്നങ്ങൾക്കും കയറ്റുമതി വിപണിയിൽ മികച്ച ഡിമാൻഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story