Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:07 AM IST Updated On
date_range 28 Sept 2017 11:07 AM ISTക്ഷേമ പെൻഷൻ പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ അട്ടിമറിക്കുെന്നന്ന് ആക്ഷേപം
text_fieldsbookmark_border
കരുമാല്ലൂർ: പാവപ്പെട്ടവർക്ക് നൽകുന്ന ക്ഷേമപെൻഷൻ പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ അട്ടിമറിക്കുന്നെന്ന് ആക്ഷേപം. കഴിഞ്ഞ 15 മാസത്തിനിടെ പുതുതായി അപേക്ഷ കൊടുത്ത ആർക്കും പെൻഷൻ അനുവദിച്ചിട്ടില്ലെന്ന് കരുമാല്ലൂർ പഞ്ചായത്ത് പ്രതിപക്ഷനേതാവ് എ.എം. അലി ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച പെൻഷനാണ് ഈ സർക്കാർ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പെൻഷൻ എൻട്രി ചെയ്യാനുള്ള വെബ്സൈറ്റ് സർക്കാർ നിർത്തിെവച്ചിരിക്കുകയാണ്. പുതിയ അപേക്ഷയോ തെറ്റായ അപേക്ഷകൾ തിരുത്താൻ അവസരമോ ഇല്ലാത്തതിനാൽ പുതുതായി ഒരാൾക്കുപോലും പെൻഷൻ കിട്ടുന്നില്ല. സർക്കാർ അധികാരത്തിൽ വന്ന് നാലുമാസം കഴിഞ്ഞപ്പോൾ 15,000 രൂപ വരെ കൊടുത്തത് മുൻ സർക്കാർ അനുവദിച്ചിരുന്ന പുതിയ പെൻഷൻകാർക്കാണ്. അത് വലിയ ആഘോഷമാക്കിയവർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. കമ്മിറ്റിയിൽ പാസാക്കിയ ആയിരക്കണക്കിന് അപേക്ഷകൾ പഞ്ചായത്ത് ഒാഫിസിൽ കെട്ടിെവച്ചിരിക്കുകയാണെന്ന് എ.എം. അലി പറഞ്ഞു. മുമ്പ് ഓരോ മാസവും നൂറുകണക്കിന് വിവിധ ക്ഷേമ പെൻഷനുകൾ പാസാക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അപേക്ഷ കൊടുത്ത് ആറുമാസം കഴിഞ്ഞാണ് കമ്മിറ്റിയിൽ എത്തുന്നത്. കമ്മിറ്റി പാസാക്കിയാലും സൈറ്റ് ലഭ്യമല്ല. അഞ്ചുലക്ഷം പേരുടെ പെൻഷൻ മരവിപ്പിച്ചിട്ടുണ്ടെന്നും അടിയന്തരമായി പ്രവർത്തനക്ഷമമാക്കി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുകൂടിയായ എ.എം. അലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story