Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഫ്രിക്കൻ ഒച്ചുകള്‍...

ആഫ്രിക്കൻ ഒച്ചുകള്‍ ദുരിതം വിതക്കുന്നു

text_fields
bookmark_border
പറവൂർ: നഗരത്തിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ ശല്യമാകുന്നു. കെട്ടിടങ്ങളുടെ ഭിത്തികളിലും പാത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകളാണ് ദുരിതം വിതക്കുന്നത്. പെരുവാരം ഭാഗത്താണ് ശല്യം കൂടുതൽ. രണ്ടുമാസം മുമ്പ് കോൺവ​െൻറ് റോഡിലെ കാനയിലാണ് ആദ്യം കണ്ടത്. പിന്നീട് കടവത്ത് റോഡ്, താേന്ന്യകാവ് തുടങ്ങിയ സ്ഥലങ്ങളില്‍ ശല്യമുണ്ടായി. വഴിയരികിലും വൈദ്യുതി പോസ്റ്റുകളിലുമെല്ലാം സാന്നിധ്യമുണ്ട്. ആഫ്രിക്കൻ ഒച്ചുകൾ വീടുകളിലേക്കെത്തിയാൽ ജനങ്ങൾക്ക് ദുരിതമാകും. പെറ്റുപെരുകാൻ തുടങ്ങിയാൽ ഉന്മൂലനം ചെയ്യുക പ്രയാസമാണ്. കഴിഞ്ഞവർഷം നഗരസഭപ്രദേശങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമായിരുന്നു. ഒട്ടേറെയാളുകളുടെ കൃഷി നശിച്ചു. ഒച്ചുകൾ വീടി​െൻറ ചുവരുകളിലും അടുക്കളയിലും എത്തുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. രോഗങ്ങൾക്കും കാരണമാകും. ഉപ്പ് വിതറിയും പുകയിലയും തുരിശും ചേർത്ത മിശ്രിതം തളിച്ചുമാണ് പലയിടത്തും നശിപ്പിച്ചത്. മാലിന്യനിക്ഷേപത്തിനും ഗതാഗതക്കുരുക്കിനും പരിഹാരമില്ല; നഗരസഭയിൽ പ്രതിപക്ഷ ബഹളം പറവൂർ: മാലിന്യനിക്ഷേപത്തിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. യോഗത്തിൽനിന്ന് കൗൺസിലർമാർ ഇറങ്ങിപ്പോയി. ഒട്ടേറെ സ്ഥലങ്ങളിൽ ശൗചാലയ മാലിന്യം തള്ളിയിട്ടും നഗരസഭാധ്യക്ഷനും ആരോഗ്യവിഭാഗവും നടപടി എടുത്തില്ലെന്നാണ് ആരോപണം. രാത്രി പരിശോധന സ്ക്വാഡ് പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് നടത്തേണ്ട ശുചീകരണപ്രവർത്തനങ്ങളുടെ മുന്നൊരുക്കം നടത്തിയിട്ടില്ല. ശുചിത്വപരിശോധന അട്ടിമറിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച 24 കാമറകളിൽ 22 എണ്ണവും പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. നന്നാക്കാൻ നടപടിയില്ല. നഗരസഭ ഭരണാധികാരികൾ ഇത്തരം വിഷയങ്ങൾ പാടെ അവഗണിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ഇറങ്ങിപ്പോയ കൗൺസിലർമാർ മുനിസിപ്പൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, എസ്. ശ്രീകുമാരി, കെ. സുധാകരൻപിള്ള, സി.പി. ജയൻ എന്നിവർ സംസാരിച്ചു. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം -നഗരസഭാധ്യക്ഷൻ പറവൂർ: പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്. നഗരസഭയുടെ അധികാരപരിധിയിൽ വരാത്ത കാര്യങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞദിവസം മാലിന്യം തള്ളിയത് അറിഞ്ഞയുടന്‍ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. ശൗചാലയ മാലിന്യം തള്ളുന്നത് പിടികൂടാൻ കഴിയാത്തത് പൊലീസി​െൻറ വീഴ്ചയാണ്. മാലിന്യം കൊണ്ടുവരുന്ന വാഹനത്തി​െൻറ നമ്പർ സഹിതം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലെന്നാണ് കാരണം പറയുന്നത്. ട്രാഫിക് പൊലീസുകാരെ നിയമിക്കാൻ നഗരസഭ പലതവണ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാമറകൾ പ്രവർത്തിക്കാത്തത് നഗരസഭയുടെ വീഴ്ചയല്ല. എൽ.ഡി.എഫ് ഭരണത്തിൽ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story