Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:16 AM IST Updated On
date_range 27 Sept 2017 11:16 AM ISTഎ.ഐ.വൈ.എഫ്.പ്രതിഷേധ പ്രകടനം
text_fieldsbookmark_border
മൂവാറ്റുപുഴ: പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ എ.ഐ.വൈ.എഫ് മൂവാറ്റുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഒരുമാസമായി ദിനേന പെട്രോളിെൻറയും ഡീസലിെൻറയും വില വര്‍ധിക്കുന്ന സാഹചര്യമാണ്. ഒരു മാസത്തിനിടെ പത്തു രൂപയോളമാണ് പെട്രോളിന് കൂടിയത്. ഇത് സാധാരണക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുന്നു. ഓട്ടോ ഓടിച്ചും ടാക്സി ഓടിച്ചും ഉപജീവനം നടത്തുന്ന അനേകായിരങ്ങളുടെ ജീവിതത്തേയും ബാധിച്ചിരിക്കുന്നു. എ.ഐ.വൈ.എഫ് സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ സമരത്തിെൻറ ഭാഗമായാണ് പ്രതിഷേധ പ്രകടനം നടത്തിയത്. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജി. രാകേഷ്, പ്രസിഡൻറ് കെ.ഇ. ഷാജി, ജോർജ് വെട്ടിക്കുഴി, ആരിഫ് യൂസഫ്, പി.എസ്. ശ്രീശാന്ത് എന്നിവര്‍ സംസാരിച്ചു. സി.എന്‍. ഷാനവാസ്, ഖലീല്‍ ചിറപ്പാടി, എല്‍ദോസ് പുത്തന്‍പുര, ജോഷി ജോസഫ്, ബിനീഷ് കുമാര്‍, എല്‍ദോ ജോയ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story