Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവ വൈവിധ്യപഠനവുമായി...

ജൈവ വൈവിധ്യപഠനവുമായി വിദ്യാർഥികൾ

text_fields
bookmark_border
തൃപ്പൂണിത്തുറ: കാഞ്ഞിരമറ്റം സ​െൻറ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്, നാഷനൽ സർവിസ് സ്കീം, ടൂറിസം ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വനംവകുപ്പുമായി സഹകരിച്ച് ത്രിദിന പ്രകൃതിപഠനക്യാമ്പ് സംഘടിപ്പിച്ചു. മൂന്നാർ ഇരവികുളം നാഷനൽ പാർക്കിൽ നടന്ന ക്യാമ്പിൽ നാൽപതോളം വിദ്യാർഥികളും നാല് അധ്യാപകരും പെങ്കടുത്തു. േഫാറസ്റ്റ് ഒാഫിസർ അനൂപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസുകളും ഫിലിം പ്രദർശനവും ട്രക്കിങും സംഘടിപ്പിച്ചു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെക്കുറിച്ചും ഇരവികുളം നാഷനൽ പാർക്കിൽ മാത്രം കാണുന്ന പക്ഷിമൃഗാദികളെയും അവയുടെ സെൻസസെടുക്കുന്ന രീതി സംബന്ധിച്ചും ബയോളജിസ്റ്റ് സലീഷ് വിശദീകരിച്ചു. സമാപനദിവസം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. സ്റ്റുഡൻറ് പൊലീസ് ഒാഫിസർ നോബി വർഗീസ്, ഡിനു െഎപ്പ്, ജയ സി. എബ്രഹാം, ഡെഫീന കുര്യൻ എന്നീ അധ്യാപകരും ക്യാമ്പിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story