Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:16 AM IST Updated On
date_range 27 Sept 2017 11:16 AM ISTകേരള സർവകലാശാല
text_fieldsbookmark_border
പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ ക്രിമിനോളജി ആൻഡ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് തിരുവനന്തപുരം: തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ ക്രിമിനോളജി ആൻഡ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: കേരള സര്‍വകലാശാല അംഗീകരിച്ച ബിരുദം. ഫീസ്: 9000 രൂപ. നിയമ ബിരുദധാരികള്‍ക്ക് ഫീസ് 8500 രൂപ. കാലാവധി ആറ് മാസം. അവസാനതീയതി: 12-10-2017. ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം. വിശദവിവരങ്ങള്‍ക്ക്: 0471-2302523. പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സ് തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന് ഒക്‌ടോബര്‍ പത്ത് വരെ അപേക്ഷിക്കാം. യോഗ്യത: കേരള സര്‍വകലാശാല അംഗീകരിച്ച ബിരുദം. ഫീസ്: 16500 രൂപ. അപേക്ഷ ഫീസ്: 100 രൂപ. കാലാവധി: ഒരുവര്‍ഷം. പ്രായപരിധി ഇല്ല. ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം. വിശദവിവരങ്ങള്‍ക്ക്: 04712302523. സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ - തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ -ഈവനിങ് കോഴ്‌സിന് ബുധനാഴ്ച വരെ (സെപ്റ്റംബര്‍ 27) അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/പ്രീ-ഡിഗ്രി. ഫീസ്: 6000 രൂപ. അപേക്ഷ ഫീസ്: 100 രൂപ. ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് അഞ്ചുമുതല്‍ ഏഴ് വരെ. വിവരങ്ങള്‍ക്ക്: 0471-2302523. ബി.എ/ബി.കോം ഫലം 2016 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് (2013 അഡ്മിഷന് മുമ്പ്), ബി. കോം കോമേഴ്‌സ് ആൻഡ് ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് (2013 അഡ്മിഷന് മുമ്പ്) തുടങ്ങിയവയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍. എം.ഫില്‍ ഡിസര്‍ട്ടേഷന്‍ സമര്‍പ്പണം കേരള യൂനിവേഴ്‌സിറ്റിയിലെയും യൂനിവേഴ്‌സിറ്റി കോളജിലെയും പഠനവകുപ്പിലുള്ള (2106--17 ബാച്ച്) രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ വിദ്യാർഥികള്‍ക്ക് പരീക്ഷഫീസ് അടയ്‌ക്കേണ്ട അവസാനതീയതി ഫൈനില്ലാതെ ഒക്‌ടോബര്‍ നാലിനും അമ്പതു രൂപ ഫൈനോടുകൂടി ആറിനും 250 രൂപ ഫൈനോടുകൂടി ഒമ്പതിനുമാണ്. ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 16. പ്രോജക്ട് പ്രസേൻറഷന്‍ വിദൂര വിദ്യാഭ്യാസ പഠനവിഭാഗം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിെൻറ ഫൈനല്‍ ഇേൻറണല്‍ പ്രോജക്ട് പ്രസേൻറഷന്‍ ഒക്‌ടോബര്‍ ആറ്, ഏഴ് ദിവസങ്ങളില്‍ എസ്.ഡി.ഇയിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.ഡി.ഇയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പരീക്ഷതീയതി മാറ്റം സെപ്റ്റംബര്‍ 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ടൈം/െറഗുലര്‍ ഈവനിങ്/ട്രാവല്‍ ആൻഡ് ടൂറിസം/യു.ഐ.എം) ഡിഗ്രി പരീക്ഷ (2014 സ്‌കീം)യുടെ ഫിനാന്‍ഷ്യല്‍ ഡെറിവേറ്റീവ്‌സ്/ഗ്രീന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍സ് പേപ്പറും നാലാം സെമസ്റ്റര്‍ ബി.എം.എം.എ.എം ഡിഗ്രി പരീക്ഷയുടെ ഡി.ഡി.സി.എം 402 -മൈക്രോ ഇക്കണോമിക്‌സ് പേപ്പറും ഒക്‌ടോബര്‍ 17-ന് നടത്തും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വൈവ-വോസി 2017 ജൂലൈ-ആഗസ്റ്റ് മാസം നടത്തിയ എം.എ ഇക്കണോമിക്‌സ് സപ്ലിമെൻററി (വിദൂര വിദ്യാഭ്യാസം)/മേഴ്‌സി ചാന്‍സ് പരീക്ഷകളുടെ വൈവ-വോസി എക്‌സാമിനേഷന്‍ ഒക്‌ടോബര്‍ നാലിന് വിദൂരവിദ്യാഭ്യാസ കേന്ദ്രം, പാളയം സെൻററിൽ നടക്കും. വിശദവിവരങ്ങള്‍ സർവകലാശാല വെബ്‌സൈറ്റിൽ. ബി.പി.എഡ് പരീക്ഷ 2017 ഒക്‌ടോബറില്‍ നടത്തുന്ന അഞ്ച്, ഏഴ് സെമസ്റ്റര്‍ (റെഗുലര്‍, സപ്ലിമെൻററി) ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്) പരീക്ഷക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി പിഴകൂടാതെ ഒക്‌ടോബര്‍ ഒമ്പത് (50 രൂപ പിഴയോടെ ഒക്‌ടോബര്‍ 11, 125 രൂപ പിഴയോടെ ഒക്‌ടോബര്‍ 13) വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ഡി.റ്റി.എസ് പരീക്ഷ 2017 ഒക്‌ടോബറില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് (ഡി.റ്റി.എസ്) പരീക്ഷക്കുള്ള അപേക്ഷകള്‍ പിഴയില്ലാതെ ഒക്‌ടോബര്‍ അഞ്ച് വരെയും 50 രൂപ പിഴയോടെ ഒക്‌ടോബര്‍ ഏഴ് വരെയും 125 രൂപ പിഴയോടെ ഒക്‌ടോബര്‍ പത്ത് വരെയും സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story