Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോമാനിയ ഗ്രൂപ്പിന്...

സോമാനിയ ഗ്രൂപ്പിന് അലിൻഡ്​ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതിൽ ദുരൂഹത ^എ.എ. ഷുക്കൂർ

text_fields
bookmark_border
സോമാനിയ ഗ്രൂപ്പിന് അലിൻഡ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതിൽ ദുരൂഹത -എ.എ. ഷുക്കൂർ ആലപ്പുഴ: ആലപ്പുഴയിൽ എക്സൽ ഗ്ലാസ് ഉടമ സോമാനിയ നടത്തിയ സാമ്പത്തിക തട്ടിപ്പ് പിണറായി സർക്കാറിന് അറിയാമായിരുന്നിട്ടും വീണ്ടും കുണ്ടറ അലിൻഡ് ഫാക്ടറി തുറന്നുപ്രവർത്തിപ്പിക്കാൻ സോമാനിയക്ക് അനുവാദം നൽകിയ കേരള സർക്കാറി​െൻറ നടപടി തൊഴിലാളി വഞ്ചനയുമാണെന്ന് എ.എ. ഷുക്കൂർ. ഖജനാവിലെ പണവും വിഭവങ്ങളും കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതുന്ന പിണറായി സർക്കാറി​െൻറ നടപടി അവസാനിപ്പിക്കണമെന്ന് ഷുക്കൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുണ്ടറ അലിൻഡ് ഫാക്ടറി തുറന്ന ഘട്ടത്തിലെങ്കിലും എക്സൽ ഗ്ലാസിലെ തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഗോളടിമേളം' പ്രകാശനം ചെയ്തു ആലപ്പുഴ: അണ്ടർ 17 വേൾഡ് കപ്പിനെ വരവേൽക്കാൻ ആലപ്പി ബീച്ച് ക്ലബും ഫുട്ബാൾ ക്ലബ് കൊറ്റംകുളങ്ങരയും സംയുക്തമായി പുറത്തിറക്കുന്ന മലയാളത്തിലെ ആദ്യഗാനം 'ഗോളടിമേളം' കലക്ടർ ടി.വി. അനുപമ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. നിമ്മി അലക്സാണ്ടർക്ക് നൽകി പ്രകാശനം ചെയ്തു. കലക്ടററ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സപോർട്സ് കൗൺസിൽ സെക്രട്ടറി സുധീഷ് എ.ബി.സി പ്രസിഡൻറ് വി.ജി. വിഷ്ണു, സെക്രട്ടറി സി.വി. മനോജ് കുമാർ, കുര്യൻ ജയിംസ്, സി.ടി. സോജി, ബിനുശങ്കർ, നവാസ് എന്നിവർ പങ്കെടുത്തു. രാജേഷ് ചാത്തനേഴത്ത് എഴുതി ജോസി ആലപ്പി സംഗീതം ചെയ്ത് ആലപ്പുഴ എലൈവി​െൻറ ഗായകർ ആലപിച്ച ഗാനത്തി​െൻറ വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story