Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:16 AM IST Updated On
date_range 27 Sept 2017 11:16 AM ISTനെല്ലുസംഭരണവുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ മില്ലുടമകൾ സഹകരിക്കും
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിലെ മില്ലുടമകൾ നെല്ലുസംഭരണവുമായി സഹകരിക്കും. നെല്ലുസംഭരണം സുഗമമാക്കാൻ മന്ത്രി പി. തിലോത്തമൻ ആലപ്പുഴ കലക്ടറേറ്റിൽ വിളിച്ചുചേർത്ത മില്ലുടമകളുടെ യോഗത്തിലാണ് തീരുമാനം. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സർക്കാറിെൻറ പ്രവർത്തനങ്ങളോട് സഹകരിക്കാൻ തയാറാണെന്നും സംഭരണത്തിന് നടപടി തുടങ്ങുമെന്നും ഇരുജില്ലയിലെയും അഞ്ച് മില്ലുടമകൾ യോഗത്തെ അറിയിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ 15നകം ആരംഭിക്കുന്ന നെല്ലുസംഭരണത്തിൽനിന്ന് മാറിനിൽക്കില്ല. സംഭരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ മില്ലുടമകളുടെ യോഗം ചേരാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കൃഷിമന്ത്രിയുമായും ഇക്കാര്യം ചർച്ചചെയ്തു. മില്ലുടമകളുടെ ആവശ്യങ്ങൾ ഈ യോഗം പരിഗണിക്കും. ബുധനാഴ്ച ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ പാടശേഖരത്തെയും നെല്ലിലെ ഈർപ്പത്തിെൻറ അളവും ഗുണമേന്മയും കണക്കാക്കിയാണ് നെല്ല് സംഭരിക്കുക. ഈർപ്പം അടിസ്ഥാനമാക്കി 100 കിൻറലിന് എത്രകിലോ നെല്ല് അധികമായി നൽകണമെന്ന കാര്യം പഞ്ചായത്ത് പ്രസിഡൻറ്, പാഡി ഓഫിസർ, പാടശേഖരസമിതി ഭാരവാഹികൾ എന്നിവരടങ്ങിയ സമിതി പ്രാദേശികമായി തീരുമാനിക്കും. ഇതനുസരിച്ചാണ് നെല്ല് സംഭരിക്കുക. എന്ത് െചലവുണ്ടായാലും നെല്ല് സംഭരിച്ച് സൂക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന വെയർഹൗസിങ് കോർപറേഷെൻറ സഹകരണത്തോടെ ഗോഡൗണുകൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ നെല്ലിലെ ഈർപ്പത്തിെൻറ അംശം 14 ശതമാനമായാൽ ഒരു കിൻറൽ നെല്ലിൽനിന്ന് 64 കിലോ അരിയാണ് ലഭിക്കുന്നതെന്ന് മില്ലുടമകൾ പറഞ്ഞു. അതിനാൽ അരിയുടെ അളവിൽ കുറവുവരുത്തണമെന്ന ആവശ്യമാണ് മില്ലുടമകൾ ഉന്നയിച്ചത്. ഈർപ്പത്തിെൻറ അളവ് കൂടുന്നതിനനുസരിച്ച് ലഭിക്കുന്ന അരിയുടെ അളവ് കുറയുമെന്നതിനാൽ നഷ്ടമുണ്ടാകാതിരിക്കാൻ നടപടി വേണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ കലക്ടർ ടി.വി. അനുപമ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ജെ. േപ്രംകുമാർ, പാഡി അസിസ്റ്റൻറ് മാനേജർ ജോർജ് മത്തായി, പാഡി മാർക്കറ്റിങ് ഓഫിസർ എ.വി. സുരേഷ് കുമാർ, അഞ്ജു പൗലോസ്, വെയർഹൗസിങ് കോർപറേഷൻ റീജനൽ മാനേജർ എസ്. രേഖ, ദേവു കെ. സജീവ്, മില്ലുടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story