Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:16 AM IST Updated On
date_range 27 Sept 2017 11:16 AM IST'കയർമേഖലയ്ക്കുവേണ്ടത് ഇതരസംസ്ഥാനങ്ങളോട് പൊരുതാനുള്ള ശേഷി'
text_fieldsbookmark_border
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന കയറിനോടും ചകിരിയോടും പോരാടി നിൽക്കാനുള്ള ശേഷി ഉെണ്ടങ്കിലേ കേരളത്തിലെ കയർ മേഖലയ്ക്ക് അതിജീവനം സാധ്യമാകുകയുള്ളൂവെന്നും അതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ജില്ലയിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാർ പങ്കെടുത്ത സംവാദം ചൂണ്ടിക്കാട്ടി. കയർ കേരള 2017നോടനുബന്ധിച്ച് മുഹമ്മ ലേബേഴ്സ് മാറ്റ്സ് ആൻഡ് മാറ്റിങ്സ് സൊസൈറ്റിയിലാണ് സംവാദം നടന്നത്. ഉൽപാദനക്ഷമത വർധിപ്പിക്കാനും തൊഴിൽഭാരം ലഘൂകരിക്കാനുമുതകുന്ന യന്ത്രസാമഗ്രികൾ ആലപ്പുഴയിലെ കയർ യന്ത്ര നിർമാണ ഫാക്ടറിയിൽ നിർമിച്ചുവരുകയാണെന്ന് കമ്പനിയുടെ ചെയർമാൻ കെ.പ്രസാദ് പറഞ്ഞു. യന്ത്രങ്ങൾ നിർമിച്ചു നൽകാൻ പല സംസ്ഥാനങ്ങളുമായും ധാരണയിലേർപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തുന്ന വിലകൂടിയ ചകിരി വാങ്ങേണ്ടിവരുന്നതാണ് ആലപ്പുഴയിലെ കയർതൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയെന്ന് കെ.എസ്.ഡി.പി ചെയർമാൻ സി.വി. ചന്ദ്രബാബു പറഞ്ഞു. കേരളത്തിൽ നിന്നുതന്നെ ചകിരി സംഭരിക്കാനായാൽ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നും ഉൽപന്ന വൈവിധ്യവത്കരണം കൂടി ഉണ്ടായാൽ കയർ മേഖല രക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീരദേശമേഖലയിൽ കടലാക്രമണം തടയുന്നതിന് കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിക്കുന്ന പദ്ധതി വലിയ വിജയമാണെന്ന് ഫോം മാറ്റിങ്സ് ചെയർമാൻ കെ.ആർ. ഭഗീരഥൻ. ഓമനപ്പുഴ തീരത്ത് ഇത് വിജയകരമായി പരീക്ഷിക്കപ്പെട്ടുകഴിഞ്ഞു. ഇറിഗേഷൻ വകുപ്പ് ഇതിന് അംഗീകാരം നൽകി. ആലപ്പുഴ ജില്ലയിലെ പത്തു കേന്ദ്രങ്ങളിലായി മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ കയർ ബാഗുകൾ ഉപയോഗിച്ച് തീരസംരക്ഷണം നടത്താൻ പദ്ധതിയിട്ടിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പല ജില്ലകളിൽനിന്നും ചകിരിയാക്കുന്നതിനായി തൊണ്ട് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും അത് ഇവിടെത്തന്നെ വിനിയോഗിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും എൽ.എം.എം സൊസൈറ്റിയിലെ ടി.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കയർ കയറ്റുമതി മേഖലയിലുള്ള വൻകിടക്കാർ തൊഴിൽ മേഖലയിൽ കാഴ്ചക്കാരായി നിൽക്കുന്ന രീതി അവസാനിപ്പിച്ച് വ്യവസായത്തിെൻറ പുനരുദ്ധാരണത്തിന് മുന്നിട്ടിറങ്ങണം. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ ചർച്ച മോഡറേറ്റ് ചെയ്തു. കയർ ഫാക്ടറിയുടെ ഉള്ളിൽ നടന്ന സംവാദത്തിൽ തൊഴിലാളികളും പങ്കെടുത്തു. ധനകാര്യ, കയർ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിെൻറ േഫസ് ബുക്ക് പേജ് വഴി തൽസമയ വെബ്കാസ്റ്റിങും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story