Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:15 AM IST Updated On
date_range 27 Sept 2017 11:15 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
അമ്പലപ്പുഴ: സെക്ഷനുകീഴിൽ കരുമാടി മുതൽ കച്ചേരി ജങ്ഷൻവരെയും വളഞ്ഞവഴി എസ്.ബി െഎസ് പ്ലാൻറ് പരിധിയിലും പൂർണമായും വണ്ടാനം മുതൽ എസ്.എൻ കവല വരെ ഭാഗികമായും ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ . ക്ഷീരോൽപാദക സഹകരണസംഘം തുറന്നു കായംകുളം: ക്ഷീര കാർഷികമേഖലയുടെ വികസനത്തിന് സമഗ്രപദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കെ. രാജു. ചിറക്കുളങ്ങര ക്ഷീരോൽപാദക സഹകരണസംഘം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. യു. പ്രതിഭ ഹരി എം.എൽ.എ അധ്യക്ഷത വഹിച്ചു. ആർ. ആനന്ദൻ, മണി വിശ്വനാഥ്, വി. പ്രഭാകരൻ, തമ്പി മേട്ടുതറ, കെ. സുകുമാരൻ, ജി. പ്രകാശ്, റഹീം കൊപ്പാറ, രാജശേഖരൻ പിള്ള, അജിത, വി.ആർ. അശ്വതി, വി. പ്രശാന്തൻ, മഹാദേവപണിക്കർ, സന്തോഷ് തേജസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് കായംകുളം: എസ്.വൈ.എസ് മുഹ്യിദ്ദീൻ പള്ളി യൂനിറ്റും വണ്ടാനം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗവും ചേർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പ് ഡോ. സി.വി. ഷാജി ഉദ്ഘാടനം ചെയ്തു. മജ്ലിസ് സെക്രട്ടറി എ. താഹ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എ.എം. ബഷീർ മുസ്ലിയാർ, നിസാമുദ്ദീൻ സഖാഫി, ഇമാമുദ്ദീൻ സഖാഫി, എ.എം. റഷീദ്, ജെ. നിസാർ സഖാഫി, എ.ജെ. ഷാജഹാൻ, ജെ. മുഹമ്മദ് കുഞ്ഞ്, അബ്ദുൽ സലാം, എ. ഷിജി, സമീർ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ റാം മോഹൻ, ആശിഷ്, കബീർ, ചിത്ര, മുഹമ്മദ്, സൂരജ് മേനോൻ, പാർവതി, ജിതിൻ രാജു, നിഖിൽ, ഗ്ലാഡ്സൺ, വിശാൽ പണിക്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പൂർവവിദ്യാർഥി സംഗമം കായംകുളം: എം.എസ്.എം കോളജ് സ്റ്റാറ്റിക്സ് അലുമ്നി അസോസിയേഷൻ പൂർവവിദ്യാർഥി സംഗമം ട്രസ്റ്റ് സെക്രട്ടറി ഷേക് പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രഫ. രവീന്ദ്രൻ നായർ സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഷൗക്കത്ത് പറമ്പി, മുജീബ് റഹ്മാൻ, എസ്. ബേബി, ഹരിലാൽ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story