Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:15 AM IST Updated On
date_range 27 Sept 2017 11:15 AM ISTവളം സബ്സിഡി നിർത്തലാക്കരുത് -^സ്വതന്ത്ര കർഷകസംഘം
text_fieldsbookmark_border
വളം സബ്സിഡി നിർത്തലാക്കരുത് --സ്വതന്ത്ര കർഷകസംഘം കൊച്ചി: നെൽകൃഷി ആദായമല്ലാത്തതിനാൽ നിലം നികത്തി തെങ്ങ്, വാഴ, കപ്പ മുതലായ കൃഷികൾ പതിറ്റാണ്ടുകളായി നടത്തിവന്ന കർഷകർക്ക് നിഷേധിച്ച വളം സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ല പ്രസിഡൻറ് എം.എം. അലിയാരും സെക്രട്ടറി എം.കെ. അലിയും ആവശ്യപ്പെട്ടു. കാലങ്ങളായി കർഷകർക്ക് നൽകിയ ആനുകൂല്യമാണ് നിഷേധിക്കപ്പെട്ടത്. കേരളത്തിന് പുറത്തുനിന്നുമുള്ള പഴങ്ങളും പച്ചക്കറികളുമാണ് മലയാളികൾ അധികവും ഭക്ഷിക്കുന്നത്. തരിശുകിടക്കുന്ന കൃഷിഭൂമി പ്രയോജനപ്പെടുത്താൻ സർക്കാർ േപ്രാത്സാഹനം വർധിപ്പിക്കുകയാണ് വേണ്ടത്. നെൽകൃഷിയോടൊപ്പം മറ്റുകൃഷികളെ േപ്രാത്സാഹിപ്പിക്കുന്നതിന് വളം സബ്സിഡി തുടർന്നും നൽകണം. റവന്യൂ രേഖകളിൽ ആവശ്യമായ ഭേദഗതി നടത്താൻ മതിയായ അവസരവും കർഷകർക്ക് ലഭ്യമാക്കണം. ഡിസംബർ 31വരെ ഇതിന് സമയം നീട്ടിനൽകണമെന്നും സംഘം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story