Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:15 AM IST Updated On
date_range 27 Sept 2017 11:15 AM ISTഫിഫ അണ്ടർ 17 ഫുട്ബാൾ: 'വൺ മില്യൻ ഗോൾ'
text_fieldsbookmark_border
ഇന്ന് നാലുമണിക്കൂറിൽ രണ്ടുലക്ഷം ഗോളുകൾ ലക്ഷ്യം ആലപ്പുഴ: കൊച്ചിയടക്കം വേദിയായി രാജ്യം ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പിെൻറ പ്രചാരണാർഥം ബുധനാഴ്ച നടക്കുന്ന 'വൺ മില്യൻ ഗോൾ' പരിപാടിയിൽ നാലുമണിക്കൂർ കൊണ്ട് രണ്ടുലക്ഷം ഗോളുകൾ അടിക്കും. ജില്ലതല ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആലപ്പുഴ എസ്.ഡി.വി സ്കൂൾ മൈതാനത്ത് ഗോളടിച്ച് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ ഏഴുവരെ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് അതതിടങ്ങളിൽ സംഘടിപ്പിക്കുക. പഞ്ചായത്തുകളിൽ കുറഞ്ഞത് 2000 ഗോളുകളും നഗരസഭകളിൽ 10,000 ഗോളുകളും അടിക്കും. എല്ലാ വിഭാഗത്തിൽപെട്ടവർക്കും പ്രായഭേദമന്യേ ഗോളടിച്ച് പരിപാടിയുടെ ഭാഗമാകാം. രജിസ്റ്റർ ചെയ്ത ഓരോ കേന്ദ്രത്തിലും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താൻ രണ്ട് വളൻറിയറെ നിയോഗിക്കും. മൈാബൈൽ ആപ്ലിക്കേഷൻ വഴി ഗോളുകളുടെ എണ്ണം രേഖപ്പെടുത്തും. ജില്ലയിൽ പരിപാടിയിൽ പങ്കെടുത്ത് ഗോൾ അടിക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് ഫിഫ അണ്ടർ 17 ലോകകപ്പിെൻറ ഭാഗമായി കൊച്ചിയിൽ നടക്കുന്ന ഒരുമത്സരം കാണാൻ അവസരം ലഭിക്കും. ഏറ്റവും കൂടുതൽ ഗോളുകൾ അടിക്കുന്ന പഞ്ചായത്ത്, നഗരസഭ, സ്കൂൾ, കോളജ് എന്നിവക്ക് ഉപഹാരങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story