Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:15 AM IST Updated On
date_range 27 Sept 2017 11:15 AM ISTകെ.എസ്.ആർ.ടി.സിയെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് അപകടത്തിൽപെട്ടു
text_fieldsbookmark_border
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിച്ച് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് പതിനഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ യാത്രക്കാരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മൂവാറ്റുപുഴ -തൊടുപുഴ റോഡിൽ വാഴക്കുളം കാർമൽ ജങ്ഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. തൊടുപുഴനിന്നും മൂവാറ്റുപുഴയിലേക്ക് വരുകയായിരുന്ന ഷാലിമാർ ബസാണ് അപകടത്തിൽ പെട്ടത്. ജങ്ഷനിലെ വളവിൽ കെ.എസ്.ആർ.ടിസി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് റോഡരികിലെ മരത്തിൽ ഇടിച്ചു. ബസിെൻറ പിൻഭാഗം മരത്തിലിടിച്ച ശേഷം കറങ്ങി സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story