Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ മുൻഗണപ്പട്ടികയിൽ...

റേഷൻ മുൻഗണപ്പട്ടികയിൽ നിന്ന് 17891 പേർ പുറത്ത്

text_fields
bookmark_border
കാക്കനാട്: റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയ 17,891 പേരെ പുറത്താക്കി. ഇവരിൽ 6979 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. സപ്ലൈ ഓഫിസ് അധികൃതര്‍ വീടുകളിലെത്തി പരിശോധന നടത്തിയാണ് അനർഹരെ കണ്ടെത്തുന്നത്. നാലുചക്രവാഹനമുള്ളവര്‍, ഇരുനില വീടുള്ളവര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍, കാര്യമായി ഭൂസ്വത്തുള്ളവര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പരിശോധനയില്‍ കുടുങ്ങുന്നുണ്ട്. 1000 ചരുശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ പട്ടികയ്ക്കു പുറത്താണെന്നാണ് നിയമം. ഒരേക്കറിലേറെ സ്ഥലമുണ്ടെങ്കിലും പട്ടികയില്‍നിന്ന് പുറത്താകും. സര്‍വിസ് പെന്‍ഷന്‍ വാങ്ങുന്നവരും പുറത്തു പോകണം. സാമൂഹിക പെന്‍ഷന്‍ വാങ്ങുന്നതിന് കുഴപ്പമില്ല. ചിലര്‍ സ്വമേധയാ ഓഫിസുകളിലെത്തി കാര്‍ഡ് െവച്ച് കീഴടങ്ങുന്നുമുണ്ട്. ജില്ലയില്‍ 7,46842 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ബാക്കിയുള്ളത് 45,763 കാര്‍ഡുകളാണ്. ഇതില്‍ അച്ചടിച്ച് 24052 കാര്‍ഡുകള്‍ ഇനി എത്താനുണ്ട്. 21,711 കാര്‍ഡുകള്‍ ഉടമകള്‍ എത്താത്തതിനെ തുടര്‍ന്ന് വിതരണം ചെയ്തിട്ടില്ല. ആകെ 1342 റേഷന്‍ കടകളുടെ പരിധിയില്‍ 792605 കാര്‍ഡുടമകളാണുള്ളത്. എറണാകുളം സിറ്റി റേഷനിങ് ഓഫിസ്, കൊച്ചി, ആലുവ, പറവൂര്‍, കോതമംഗലം, മൂവാറ്റുപുഴ എന്നീ താലൂക്കുകളുടെ പരിധിയിലുള്ള കടകളില്‍ വിതരണം പൂര്‍ത്തിയായി. കുന്നത്തുനാട് താലൂക്കില്‍ 49 കടകളിലും കൊച്ചി റേഷനിങ് ഓഫിസ്, കണയന്നൂര്‍ താലൂക്ക് എന്നിവിടങ്ങളില്‍ ഏഴ് കടകളില്‍ വീതവും പൂര്‍ത്തിയാവാനുണ്ട്. ജൂലൈ 30ഓടെ വിതരണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, അച്ചടിയിലുണ്ടാവുന്ന കാലതാമത്തെ തുടര്‍ന്നാണ് വിതരണത്തില്‍ കാലതാമസം നേരിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story