Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാമ്യ ഹരജി: സാഹചര്യം...

ജാമ്യ ഹരജി: സാഹചര്യം മാറിയെന്ന്​ ദിലീപ്​ ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നേരേത്ത ത​െൻറ രണ്ട് ജാമ്യ ഹരജികൾ തള്ളിയപ്പോഴുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് നടൻ ദിലീപ്. കേസ് അന്വേഷണം പൂർത്തിയായ ഘട്ടത്തിലാണെന്നും എന്തെങ്കിലും പുതിയ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും ദിലീപി​െൻറ ജാമ്യ ഹരജി പരിഗണിക്കവേ അഭിഭാഷകൻ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടി. ദിലീപി​െൻറ വാദം പൂർത്തിയാക്കിയ കോടതി പ്രോസിക്യൂഷൻ വാദത്തിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യ ഹരജി പരിഗണിക്കാൻ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോയെന്ന് കോടതി നേരേത്ത ആരാഞ്ഞിരുന്നു. നാദിർഷ, കാവ്യ മാധവൻ, പൾസർ സുനി തുടങ്ങിയവരുടെ ജാമ്യ ഹരജികൾ മറ്റൊരു ബെഞ്ചിന് മുമ്പാകെ പരിഗണനയിലുള്ള സാഹചര്യത്തിലായിരുന്നു ദിലീപി​െൻറ ഹരജി ചൊവ്വാഴ്ച കേൾക്കാനായി മാറ്റിയത്. കേസില്‍ പ്രതിയാകുമെന്ന് പ്രചരിപ്പിക്കപ്പെട്ട കാവ്യ മാധവനെ പ്രതിയാക്കിയിട്ടില്ലെന്നും സാക്ഷിയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ തന്നെ അറിയിച്ചതിനാൽ കേസ് തീർപ്പാക്കിയതായി ദിലീപി​െൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസിലെ മറ്റ് രണ്ട് പ്രതികളായ വിഷ്ണുവിനും സിവില്‍ പൊലീസ് ഓഫിസര്‍ അനീഷിനും ജാമ്യം ലഭിച്ചു. നാദിർഷ ഇതുവരെ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, കേസിൽ അറസ്റ്റിലായി ജയിലിലുള്ള ഒന്നാം പ്രതി പൾസർ സുനി ഉണ്ടാക്കുന്ന കഥകൾക്ക് പിന്നാലെ പോവുകയല്ലാതെ യുക്തിഭദ്രമായ അന്വേഷണം പൊലീസി​െൻറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മുളകുപൊടി വിതറിയുള്ള കവർച്ചയിൽ തുടങ്ങി സംസ്ഥാനത്ത് ഒേട്ടറെ ക്രിമിനൽ കേസുകളിലെ പ്രതിയായി വളർന്നയാളാണ് പൾസർ സുനി. സുനിക്കും കൂട്ടാളികൾക്കും ആഴത്തിലുള്ള ക്രിമിനൽ പശ്ചാത്തലമാണുള്ളത്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് േപ്രാസിക്യൂഷൻ പറയുേമ്പാഴും ദിലീപിനെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണ വിവരങ്ങൾ പൊലീസ് മറച്ചുവെക്കുകയുമാണ്. അന്വേഷണത്തിലെ കണ്ടെത്തൽ വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതാണെങ്കിലും ചെയ്തിട്ടില്ല. അന്വേഷണ വിവരങ്ങൾ അറിയാൻ പ്രതിക്ക് അവകാശമുണ്ട്. ദിലീപിനെതിരായ കുറ്റങ്ങൾ എന്തൊക്കെയെന്ന് പോലും അറിയിച്ചിട്ടില്ല. ദിലീപും സുനിയും ഒരേ മൊബൈൽ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നത് മാത്രമാണ് ഗൂഢാലോചന തെളിയിക്കാനായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്. നാലു വർഷത്തോളമായി ഗൂഢാലോചന നടത്തുന്നുവെന്ന് പറയുന്നു. എന്നാൽ, ദിലീപിനെ സുനി ഫോണിൽ വിളിച്ചതിന് തെളിവുകളില്ല. കുറ്റകൃത്യം നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് പൊലീസി​െൻറ വീഴ്ചയാണ്. ഇതി​െൻറ പേരിൽ ദിലീപിന് ജാമ്യം നിഷേധിക്കാനാവില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story