Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ഫാം സ്​പോട്ട്...

ബി.ഫാം സ്​പോട്ട് അലോട്ട്മെൻറ് ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിലുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ബി.ഫാം കോഴ്സിലേക്ക് ബുധനാഴ്ച രാവിലെ 9.30 ന് സ്പോട്ട് അലോട്ട്മ​െൻറ് നടക്കും. സർക്കാർ ഫാർമസി കോളജുകളിലെ ഒഴിവുകളിലേക്കും മെറിറ്റ് സീറ്റുകൾ ഒഴിവുള്ള സ്വകാര്യ ഫാർമസി കോളജുകളിലേക്കുമാണ് സ്പോട്ട് അലോട്ട്മ​െൻറ് നടത്തുന്നത്. പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച ബി.ഫാം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും അലോട്ട്മ​െൻറ്. േപ്രാസ്പെക്ടസ് പ്രകാരമുള്ള ഒറിജിനൽ രേഖകളും ഒറിജിനൽ ടി.സിയും ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. അലോട്ട്മ​െൻറ് ലഭിക്കുന്ന വിദ്യാർഥികൾ വ്യാഴാഴ്ച ബന്ധപ്പെട്ട കോളജുകളിൽ ഹാജരായി പ്രവേശനംനേടണം. ഒഴിവുകളും വിശദവിവരങ്ങളും ഡി.എം.ഇയുടെ വെബ്സൈറ്റിൽ (www.dmekerala.gov.in) പ്രസിദ്ധീകരിക്കും. സ്പോട്ട് അലോട്ട്മ​െൻറിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സ്വകാര്യ ഫാർമസി കോളജുകൾ വെബ്സൈറ്റ് പരിശോധിച്ച് ആവശ്യമെങ്കിൽ ഡി.എം.ഇ ഓഫിസുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം ജോയൻറ് ഡയറക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story