Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTകർഷകാവകാശപ്രവർത്തകൻ അഖിൽ െഗാേഗായ് അറസ്റ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: കർഷകാവകാശപ്രവർത്തകൻ അഖിൽ െഗാഗോയിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ദേശീയസുരക്ഷനിയമപ്രകാരമാണ് അറസ്റ്റ്. കൃഷക് മുക്തി സംഗ്രാം സമിതി (കെ.എം.എസ്.എസ്) അധ്യക്ഷനായ െഗാഗോയിയെ സെപ്റ്റംബർ 13ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഗോലാഘട്ടിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ബി.ജെ.പി സർക്കാറിെൻറ വിമർശകനായ ഗൊഗോയ് ദിബ്രുഗഢിനടുത്ത് മോറൻ പട്ടണത്തിൽ സെപ്റ്റംബർ 12ന് നടന്ന റാലിയിൽ സർക്കാറിനെതിരെ ആയുധമെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുവെന്നാണ് പൊലീസ് ആരോപണം. സംസ്ഥാനത്തെ ഹിന്ദുക്കളായ ബംഗ്ലാദേശികൾക്ക് പൗരത്വം അനുവദിക്കാനുള്ള മോദി സർക്കാറിെൻറ നീക്കം, തദ്ദേശീയരായ ജനതയുടെ അവകാശങ്ങൾ ഭരണഘടനപരമായി സംരക്ഷിക്കുന്നതിലെ സർക്കാർ അനാസ്ഥ തുടങ്ങിയ വിഷയങ്ങളിൽ മോദി സർക്കാറിനെ വിമർശിച്ച െഗാഗോയ്, അഹൊം സേന പ്രതിരോധത്തിനുപയോഗിക്കുന്ന പരമ്പരാഗത അസമീസ് ആയുധമായ ഹെങ്ദാങ്ങിന് പകരം സർക്കാറിനെതിരെ എ.കെ 47 എടുക്കേണ്ട സമയമായെന്ന് റാലിയിൽ പ്രസംഗിച്ചതായാണ് റിപ്പോർട്ട്. െഗാഗോയിയെ വീണ്ടും അറസ്റ്റ് ചെയ്തെന്ന വാർത്തയെത്തുടർന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story