Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTറോഡ് നവീകരണം: 12.5 കോടി അനുവദിച്ചു
text_fieldsbookmark_border
വൈപ്പിൻ: നിയോജകമണ്ഡലത്തിലെ റോഡ് നവീകരണ പദ്ധതികൾക്ക് പൊതുമരാമത്ത്് വകുപ്പിൽനിന്ന്്് 12.5 കോടി അനുവദിച്ച്്് സർക്കാർ ഉത്തരവായതായി എസ്. ശർമ എം.എൽ.എ അറിയിച്ചു. വെളിയത്താംപറമ്പ് റോഡ്, മഞ്ഞനക്കാട് റോഡ്, ആറാട്ടുവഴി റോഡ്, ഹോസ്പിറ്റൽ ജങ്ഷൻ റോഡ്, മഞ്ഞനക്കാട് ജെട്ടി റോഡ്, ഇലഞ്ഞിക്കൽ ലെയ്ൻ, പെരുമ്പിള്ളി ചർച്ച് , എളങ്കുന്നപ്പുഴ- പുക്കാട് ജെട്ടി റോഡ് എന്നിവക്ക് സി.ആർ.എഫ് പദ്ധതിപ്രകാരം 11 കോടി, വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയുടെ പുനരുദ്ധാരണത്തിന് ഒരുകോടി, വളപ്പ് ജങ്ഷൻ മുതൽ എ.എസ് ജങ്ഷൻ വരെ റോഡ് പുനരുദ്ധാരണത്തിന് 15 ലക്ഷം, കടമക്കുടി കുട്ടി സാഹിബ് റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം എന്നിവയാണ് അനുവാദം ലഭിച്ച പ്രവൃത്തികൾ. ടെൻഡർ നടപടി അടിയന്തരമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story