Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതനിക്കെതിരായ...

തനിക്കെതിരായ പ്രസ്‌താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ –-കെ. മുഹമ്മദാലി

text_fields
bookmark_border
ആലുവ: സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറി​െൻറ തനിക്കെതിരെയുള്ള പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് മുന്‍ എം.എല്‍.എ കെ. മുഹമ്മദാലി. തനിക്ക് ഈ ബാങ്കില്‍ അംഗത്വംപോലുമില്ല. സഹോദരന് ബാങ്കിനെതിരെ കേസ് നടത്താൻ ത​െൻറ സഹായം ആവശ്യമില്ല. ഭരണസമിതി അങ്കമാലി ബ്രാഞ്ചിന് സ്ഥലം വാങ്ങിയതില്‍ നടത്തിയ അഴിമതി പുറത്തുകൊണ്ടുവന്നതാണ് പ്രസിഡൻറടക്കമുള്ളവരെ ചൊടിപ്പിച്ചത്. ആധാരത്തില്‍ കൂടിയ വില കാണിച്ച് ഒരുകോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണമുണ്ട്. ഇത്തരത്തില്‍ ബാങ്കിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡും ചെയ്തിരുന്നു. ഈ അഴിമതികള്‍ പുറത്തുകൊണ്ടുവന്നവരെ വേട്ടയാടാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നും മുഹമ്മദാലി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story