Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTഅനധികൃത പാർക്കിങ് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊച്ചി: ആലുവ ടൗണിൽ അനധികൃത പാർക്കിങ് തടയാൻ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഉത്തരവ്. ടിപ്പർ, ടോറസ് ലോറികൾക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. ദേശീയപാതയിൽ പറവൂർ കവല, തോട്ടക്കാട്ടുകര ഭാഗത്ത് കിഴേക്ക സർവിസ് റോഡ് തുറന്നുകൊടുത്ത സാഹചര്യത്തിൽ പടിഞ്ഞാറുഭാഗെത്ത മീഡിയൻ നീക്കണമെന്ന് കമീഷൻ ദേശീയപാത അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. ആലുവ നഗരത്തിലെ വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്നും അനധികൃത ഫ്ലക്സുകളും പരസ്യങ്ങളും നീക്കണമെന്നും നിർദേശങ്ങൾ പ്രദർശിപ്പിക്കണമെന്നും സീബ്രലൈനുകൾ തെളിക്കണമെന്നും കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആർ.ടി.ഒ ആവശ്യമായ സഹായം പൊലീസിന് നൽകണം. പൊതുപ്രവർത്തകൻ സാബു പരിയാരത്ത് നൽകിയ പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story