Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTസൗന്ദര്യവത്കരണം എതിർക്കുന്നത് വികസന വിരോധികൾ –- യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
ആലുവ: ആലുവ -പുളിഞ്ചുവട് മെട്രോ സൗന്ദര്യവത്കരണം എതിർക്കുന്നത് വികസന വിരോധികളാണെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി. ചില കുത്തക മുതലാളിമാരുടേയും പാർട്ടി ബന്ധുക്കളുടെയും അനധികൃത കച്ചവടം സംരക്ഷിക്കാനാണ് സി.പി.എം സൗന്ദര്യവത്കരണം എതിർക്കുന്നത്. ആലുവയുടെ നഗര വികസനത്തിനോടുള്ള എതിർപ്പാണ് ഇതിലൂടെ വെളിവായതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആലുവ മുതൽ പുളിഞ്ചുവട് വരെ മേൽപാലത്തിെൻറ അടിയിൽ ഇരുവശത്തുമുള്ള ൈകേയറ്റവും സർക്കാർ പുറബോക്ക് ഭൂമിയും അളന്നുതിരിച്ച്പിടിക്കണമെന്നും പ്രസിഡൻറ് മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story