Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTഎൻ.എസ്.എസ് പുരസ്കാര വിതരണം
text_fieldsbookmark_border
ആലുവ: എൻ.എസ്.എസ് താലൂക്ക് യൂനിയെൻറ വിദ്യാഭ്യാസ പുരസ്കാരങ്ങളും കലാ-കായിക മത്സര സമ്മാനങ്ങളും വിതരണം ചെയ്തു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഡോ. സി.ആർ. വിനോദ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് എ.എൻ. വിപിനേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പ്രഫ. കെ.എസ്.ആർ. പണിക്കർ, വനിത സമാജം പ്രസിഡൻറ് ടി.എൻ. ജലജകുമാരി, സെക്രട്ടറി പി.എസ്. വിശ്വംഭരൻ, പി. നാരായണൻ നായർ, രഘുകുമാർ, പി.എസ്. ബാബു എന്നിവർ സംസാരിച്ചു. മികച്ച കരയോഗമായി ഉളിയന്നൂരിനെ തെരഞ്ഞെടുത്തു. മികച്ച കരയോഗം പ്രസിഡൻറുമാർ -സി.കെ. ഭാസ്കര പണിക്കർ, ജി. കലാധരൻ, മികച്ച വനിത സമാജം -ചെങ്ങമനാട്, മികച്ച വനിത സമാജം പ്രസിഡൻറ് -ദ്രൗപദി അമ്മ, സെക്രട്ടറി -രതി സതീശൻ, മികച്ച ബാല സമാജം -കാലടി, അധ്യാത്മീക പഠന കേന്ദ്രം -കാഞ്ഞൂർ കരയോഗം എന്നിവയാണ് മറ്റു പുരസ്കാരങ്ങൾ. കലാ- കായിക മേളയിൽ ചെങ്ങമനാട് ഒന്നാം സ്‌ഥാനവും, ചൊവ്വര രണ്ടാം സ്‌ഥാനവും, വേങ്ങൂർ കരയോഗം മൂന്നാം സ്‌ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story