Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTപ്രസംഗ മത്സരം
text_fieldsbookmark_border
മട്ടാഞ്ചേരി: മൗലനാ ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി നടത്തും. 'ഗാന്ധിജിയുടെ മതേതര വീക്ഷണം' വിഷയത്തിൽ തിങ്കളാഴ്ച രാവിലെ 10ന് പനയപ്പള്ളി ആസാദ് ഹാളിലാണ് മത്സരം. 30 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9946011116. ടാക്സിഡ്രൈവറെ മർദിച്ച സംഭവം: പ്രതിഷേധ ജ്വാല നടത്തി മരട്: ഉബർ ടാക്സി ഡ്രൈവർ ഷഫീക്കിനെ വനിതകൾ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ പൊലീസിെൻറ പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ചു കുമ്പളം ബോയ്‌സ് സംഘടന പ്രതിഷേധ ജ്വാല നടത്തി. മാധ്യമ നിരൂപകൻ എ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. സോജൻ പുത്തൻപുരയിൽ, ബിനേഷ് സേവ്യർ, ജോസ് പിൻ മാത്യൂ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story