Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTനെട്ടൂരിൽ ലഹരിമാഫിയയും മോഷണസംഘവും വീണ്ടും സജീവമെന്ന്
text_fieldsbookmark_border
നെട്ടൂർ: ലഹരിമാഫിയയും മോഷണസംഘവും നെട്ടൂരിൽ വീണ്ടും സജീവമെന്ന് പരാതി. കഴിഞ്ഞദിവസം രണ്ടിടത്ത് മോഷണശ്രമമുണ്ടായി. അന്തിക്കാട് െഡാമിനിക്, ചക്കാലക്കൽ വിനോദ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. പ്രദേശത്ത് മയക്കുമരുന്നിന് അടിപ്പെട്ട നിരവധി യുവാക്കളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാസങ്ങൾക്കുമുമ്പ് അപരിചിതർ ഗേറ്റിനുമുന്നിൽ നിന്നത് ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി മയക്കുമരുന്ന് സംഘത്തിൽപെട്ടവർ മർദിച്ച് അവശനാക്കിയിരുന്നു. ഇതേതുടർന്ന് നാട്ടുകാർ സംഘടിച്ചതോടെ ഉൾവലിഞ്ഞ സംഘം വീണ്ടും സജീവമായിരിക്കുകയാണ്. കാടുകയറിയ ഒഴിഞ്ഞ പറമ്പുകൾ, അടച്ചുപൂട്ടിയ നെട്ടൂർ െറയിൽവേ സ്റ്റേഷൻ, പണിതീരാത്ത കെട്ടിടങ്ങൾ, കുണ്ടന്നൂർ-തേവര മേൽപാലത്തിന് അടിവശം, െറയിൽവേ മേൽപാലം പരിസരം എന്നിവിടങ്ങളിലാണ് ഇവർ താവളമാക്കിയത്. മാഫിയ സംഘങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും പട്രോളിങ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story