Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി
text_fieldsbookmark_border
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിനു മുന്നിലെ റോഡിൽ വളവ് തിരിയുന്നതിനിടെ ചരക്ക് ലോറി നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട് പുതുക്കോട്ട സ്വദേശി ഭാസ്കരനെ (36) കഴുത്തിന് സാരമായ പരിക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പതിന്നൊന്നോടെ ആലുവ എടത്തല ഗോഡൗണിൽനിന്ന് കടവന്ത്രയിലേക്ക് പോകും വഴിയാണ് അപകടം. റോഡിലെ കൊടും വളവ് തിരിയുന്നതിനിടെ വാഹനത്തിെൻറ നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ച് കയറി. ഷീറ്റുപയോഗിച്ച് നിർമിച്ച കട പൂർണമായി തകർന്നു. കടയും മെഡിക്കൽ കോളജിെൻറ മതിലും തകർത്ത് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിലേക്ക് കയറിയാണ് ലോറി നിന്നത്. ലോറിയുടെ മുൻ ഭാഗം പൂർണമായും തകർന്നു. റോഡിലും പരിസരത്തും ആൾ സഞ്ചാരമില്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. മഴമൂലം കോൺക്രീറ്റ് റോഡിലെ വഴുക്കലിലാണ് നിയന്ത്രണം നഷ്ടമായത്. മഴ പെയ്താൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞുള്ള അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story