Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTജില്ലയില്‍ അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ വീണ്ടും നടപടി
text_fieldsbookmark_border
കാക്കനാട്: അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ വീണ്ടും നടപടി തുടങ്ങി. അടച്ചുപൂട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മരവിപ്പിച്ചിരുന്ന നടപടികളാണ് വീണ്ടും തുടങ്ങുന്നത്. ജില്ലയിലെ അനംഗീകൃത സ്കൂളുകളുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന പാഠ്യപദ്ധതി പ്രകാരം ജില്ലയില്‍ അംഗീകാരമില്ലാത്ത 39 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിെൻറ പ്രാഥമിക പരിശോധനയില്‍ നേരേത്ത കണ്ടെത്തിയിരുന്നത്. അേതസമയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളുടെ കാര്യത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. എല്ലാ സിലബസിലും പെടുന്ന 50 മുതല്‍ 75 വരെ സ്കൂളുകള്‍ അംഗീകാരമില്ലാത്തതാണെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ നിഗമനം. അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം മാറിയിട്ടില്ല. ഈ അധ്യയനവര്‍ഷം തുടങ്ങുന്നതിനുമുമ്പ് വിശദമായ വിവരം ശേഖരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അധ്യയനവര്‍ഷം തുടങ്ങിയശേഷം അനംഗീകൃത സ്കൂളുകളുടെ അടച്ചു പൂട്ടല്‍ നടപടി പ്രായോഗികമാകില്ലെന്ന നിലപാടിലായിരുന്നു ജില്ല വിദ്യാഭ്യാസ വകുപ്പ്്. നടപടിയെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ തല്ക്കാലം നടപടി മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതോടെയാണ് നടപടി വീണ്ടും ശക്തമാക്കാന്‍ ജില്ല വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. അനംഗീകൃത സ്കൂളുകളില്‍ വിദ്യാഭ്യാസ അവകാശനിയമം നിലവില്‍ വന്നശേഷം ആരംഭിച്ചവക്കാണ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുക. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് ഇത്തരം സ്കൂളുകള്‍ക്ക് നോട്ടീസ് നല്കാന് വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. തുടര്‍ന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാം. സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് നീങ്ങിയാല്‍ ഇത്തരം സ്കൂളുകള്‍ക്കെതിരെ പൊലീസ് കേസ് ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ്് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story