Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 11:21 AM IST Updated On
date_range 23 Sept 2017 11:21 AM ISTസ്കൂൾ ശുചീകരണ തൊഴിലാളികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsbookmark_border
കൊച്ചി: ശുചീകരണത്തൊഴിലാളികളുടെ ഒഴിവുകളിൽ നിയമനം നടത്തണമെന്നും സ്വകാര്യ ഏജൻസികളെ ഏൽപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. വിദ്യാലയങ്ങളിൽ ശുചീകരണത്തിനും പാചകത്തിനും സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ നടത്തുന്ന നീക്കത്തെ അംഗീകരിക്കില്ല. സ്കൂൾ ശുചീകരണരംഗത്ത് ബാത്ത്റൂമുകൾ ഉൾപ്പെടെ ഫിനോയിൽ, ബ്ലീച്ചിങ് പൗഡർ മുതലായവ ഉപയോഗിക്കണമെന്ന നിയമം ഉണ്ടെങ്കിലും ഒരു വിദ്യാലയത്തിലും ഇത് പാലിക്കുന്നില്ല. തൊഴിലാളിക്ക് ഗ്ലൗസും ഷൂസും നിർബന്ധമാക്കണമെന്നും നിവേദനത്തിൽ അഭ്യർഥിച്ചതായി സംസ്ഥാന പ്രസിഡൻറ് സുേജാബി േജാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story