Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപത്രപ്രവർത്തക പെൻഷൻ...

പത്രപ്രവർത്തക പെൻഷൻ പദ്ധതി അംഗത്വം സ്​പെഷൽ ൈഡ്രവ് 2017: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ നാളിതുവരെ അംഗത്വം നേടാത്തതും വിരമിക്കുന്നതിന് 10 വർഷത്തിൽ കുറവ് മാത്രം സേവനകാലയളവുള്ളവരുമായ മാധ്യമപ്രവർത്തകർക്ക് പദ്ധതിയിൽ ചേരാൻ ഒരവസരം കൂടിനൽകുന്നു. വിരമിക്കാൻ 10 വർഷത്തിൽ കുറവ് മാത്രം കാലയളവുള്ള മാധ്യമ പ്രവർത്തകർക്ക് ബന്ധപ്പെട്ട ജില്ല /മേഖല ഐ പി.ആർ.ഡി ഓഫിസുകൾ മുഖേന ഒക്ടോബർ 31 വരെ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം നിയമന ഉത്തരവ്, സ്ഥിരപ്പെടുത്തിയ ഉത്തരവ്, അസ്സൽ എംപ്ലോയ്മ​െൻറ് സർട്ടിഫിക്കറ്റ്, സാലറി സ്ലിപ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. അംഗത്വം നേടുന്നവർ സ്ഥിരപ്പെട്ട കാലയളവ് മുതലുള്ള അംശാദായം 15 ശതമാനം പിഴപ്പലിശ സഹിതം അടയ്ക്കണം. വിശദ വിവരം ജില്ല/മേഖല ഐ പി.ആർ.ഡി ഓഫിസുകളിൽ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story