Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 11:14 AM IST Updated On
date_range 23 Sept 2017 11:14 AM ISTകടപ്പുറത്ത് വിദേശസഞ്ചാരികൾക്കുനേരേ നായ്ക്കൂട്ടത്തിെൻറ പരാക്രമം
text_fieldsbookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടപ്പുറം കാണാനെത്തിയ വിദേശ സംഘത്തിനു നേരേ തെരുവുനായ്ക്കളുടെ പരാക്രമം. തീരത്ത് നടക്കവെയാണ് പത്തോളം വരുന്ന നായ്ക്കൂട്ടം സ്ത്രീകൾ അടക്കമുള്ള വിദേശ വിനോദസഞ്ചാരികൾക്ക് നേരേ കുരച്ചു കുതിച്ചെത്തിയത്. സമീപത്തെ കച്ചവടക്കാരാണ് ആക്രമണത്തിൽനിന്നും ഇവരെ രക്ഷിച്ചത്. ഫോർട്ട്കൊച്ചി കടപ്പുറത്ത് തെരുവുനായ്ക്കളുടെയും, ഇഴജന്തുക്കളുടെയും ശല്യം വർധിച്ചിരിക്കുകയാണ്. രാത്രിയിൽ മേഖലയിൽ വൈദ്യുതി വിളക്കുകൾ തെളിയാത്തതും ബുദ്ധിമുട്ടാകുന്നു. നായ് ശല്യത്തിനും, തെരുവുവിളക്കുകൾ തെളിയാത്തതിനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സഞ്ചാരികൾ സാധാരണ കൂട്ടമായാണ് കടപ്പുറത്ത് എത്തുന്നതെന്നും ഇവർ നായ്കൾക്ക് ബിസ്ക്കറ്റും മറ്റും നൽകാറുണ്ടെന്നും ഇത്തരത്തിൽ ഭക്ഷണം കിട്ടാതാകുമ്പോഴാണ് നായ്ക്കൾ ആക്രമിക്കാനെത്തുന്നതെന്ന് പ്രദേശത്തെ കച്ചവടക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story