Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓർത്തഡോക്സ് സഭ...

ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം; അലക്സിയോസ് മാർ യൗ​േസബിയോസ് സഹായ മെത്രാപ്പോലീത്ത

text_fields
bookmark_border
ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം; അലക്സിയോസ് മാർ യൗേസബിയോസ് സഹായ മെത്രാപ്പോലീത്ത മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി അലക്സിയോസ് മാർ യൗേസബിയോസ് സ്ഥാനമേറ്റു. വ്യാഴാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനമായ തഴക്കര തെയോഭവൻ അരമനയിലെത്തിയ അലക്സിയോസ് മാർ യൗേസബിയോസിന് ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്, ഡോ. കെ.എൽ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ എന്നിവർ ഹാരവും ബൊെക്കയും നൽകി സ്വീകരിച്ചു. തുടർന്ന് ചാപ്പലിലും പൗലോസ് മാർ പക്കോമിയോസ് സ്മൃതിപേടകത്തിലും അലക്സിയോസ് മാർ യൗേസബിയോസ് ധൂപപ്രാർഥന നടത്തി. സ്വീകരണ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ് അധ്യക്ഷത വഹിച്ചു. മുൻ ഭദ്രാസന സെക്രട്ടറി ഫാ. വി.എം. മത്തായി വിലനിലം, പരുമല സെമിനാരി കൗൺസിൽ അംഗം ഫാ. ജോൺസ് ഈപ്പൻ, കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. സോളു കോശി രാജു, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. സോനു ജോർജ്, ഫാ. ജേക്കബ് ജോൺ കല്ലട, ജോൺ കെ. മാത്യു, സൈമൺ വർഗീസ് കൊമ്പശ്ശേരിൽ, റോണി വർഗീസ് എബ്രഹാം, ഉമ്മൻ ജോൺ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. നൈനാൻ ഉമ്മൻ, സജി പി. മാത്യു, രാജൻ തെക്കേവിള, അനിൽ കെ. ജോൺ, മാത്യു ജി. മനോജ്, അരമന മാനേജർ ഫാ. ജോയിക്കുട്ടി, ഓഫിസ് സെക്രട്ടറി ഫാ. തോമസ് മാത്യു എന്നിവർ സംസാരിച്ചു. അനധികൃത അറവുശാല- പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു -സി.പി.എം മാന്നാർ: പഞ്ചായത്തി​െൻറ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത അറവുശാലകൾ നിർത്താൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുന്നില്ലെന്ന ആരോപണവുമായി സി.പി.എം. അറവുമാലിന്യം മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാണെന്ന് ബ്രാഞ്ച് സമ്മേളനം ചൂണ്ടിക്കാട്ടി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും ഇടത്തരക്കാരും പാർക്കുന്ന കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി, 16ാം വാർഡിലെ തൈവിള കോളനി കേന്ദ്രീകരിച്ച് അറവ് നടക്കുകയാണ്. ശാശ്വത പരിഹാരമായി മാന്നാറിൽ ആധുനിക അറവുശാല സ്ഥാപിക്കണമെന്ന് കോയിക്കൽ മുക്ക് നോർത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കമ്മിറ്റി അംഗം കെ.എം. സൻജുഖാൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രശ്മി ജി. നായർ, അനിൽകുമാർ, ജയശ്രീ, എ.പി. സുരേഷ് എന്നിവർ പെങ്കടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി വൈ. വർഗീസിനെ (പാപ്പച്ചൻ) തെരഞ്ഞെടുത്തു. തൊഴിൽപരിശീലനവും തൊഴിലുറപ്പും; മൊബിലൈേസഷൻ ക്യാമ്പ് ഇന്ന് പാണ്ടനാട്: കേന്ദ്രസർക്കാറി​െൻറ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന എന്ന പദ്ധതിപ്രകാരം പി.എസ്.എൻ കൺസ്ട്രക്ഷൻ എക്വിപ്മ​െൻറ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രാമീണ യുവാക്കൾക്ക് സൗജന്യ പരിശീലനവും ജോലിയും നൽകുന്നു. മെയിൻറനൻസ് മെക്കാനിക് മൈനിങ് ആൻഡ് റോഡ് എക്വിപ്മ​െൻറ്, ബേസിക് ഓട്ടോമോട്ടീവ് സർവിസിങ് ഫോർ വീലേഴ്‌സ് കോഴ്സുകളിക്ക് അപേക്ഷ ക്ഷണിക്കുന്നതി​െൻറ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11ന് പാണ്ടനാട് പഞ്ചായത്ത്‌ ഹാളിൽ മൊബിലൈേസഷൻ ക്യാമ്പ് നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ 18നും 25നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് കോഴ്സിൽ ചേരാം. മൂന്നുമാസമാണ് ദൈർഘ്യം. പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. വിവരങ്ങൾക്ക് 9895980031, 9895980041.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story