Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅണ്ടർ 17 ലോകകപ്പ്;...

അണ്ടർ 17 ലോകകപ്പ്; റോഡ്​ അറ്റകുറ്റപ്പണി അടിയന്തരമായി തീർക്കാൻ മന്ത്രിയുടെ നിർദേശം

text_fields
bookmark_border
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നതിനിടെ പരിശീലന മൈതാനങ്ങളുടെ നവീകരണപ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ വിലയിരുത്തി. നഗരത്തിലെ തകർന്ന റോഡുകളുടെ അവസ്ഥ നേരിൽകണ്ട മന്ത്രി അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. വ്യാഴാഴ്ച രാവിലെ എറണാകുളം െഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ സൂപ്രണ്ടിങ് എൻജിനീയർ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നു. തുടർന്നാണ് സ്റ്റേഡിയങ്ങളും നഗരത്തിലെ തകർന്ന റോഡുകളും സന്ദർശിച്ചത്. സ്റ്റേഡിയങ്ങളിലെ നിർമാണം ഇൗമാസം 30നകം പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മഴ മൂലമാണ് വൈകുന്നതെന്നും ടെൻഡർ ഉൾപ്പെടെ നടപടികളെല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മത്സരവേദിയായ കലൂർ സ്റ്റേഡിയം ഉൾപ്പെടെ അഞ്ച് എണ്ണമാണ് ലോകകപ്പിന് നവീകരിക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോർട്ട്കൊച്ചി വെളി, ഫോർട്ട് െകാച്ചി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളുടെ നവീകരണമാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, ഫ്ലഡ്ലിറ്റ് സംവിധാനത്തിേൻറതുൾപ്പെടെ വൈദ്യുതീകരണം എന്നിവ ഏറക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജോലികളും 30നുള്ളിൽ തന്നെ പൂർത്തിയാകും. എന്നാൽ, റോഡുകളുടെ അറ്റകുറ്റപ്പണി ലോകകപ്പ് തുടങ്ങുന്നതിനുമുമ്പ് പൂർത്തിയാകില്ല എന്നതാണ് സ്ഥിതി. ഇനിയും പല സ്ഥലത്തും ജോലി തുടങ്ങിയിട്ടില്ല. ഇനി തുടങ്ങിയാലും സമയത്ത് പൂർത്തിയാക്കാനാകില്ല. നഗരത്തിലെയും പരിസരങ്ങളിലെയും പല റോഡുകളും പൂർണമായും തകർന്ന അവസ്ഥയാണ്. 54 കോടിയാണ് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അനുവദിച്ചിട്ടുള്ളത്. നഗരത്തിൽ മാത്രം 2.5 കോടിയുടെ ജോലികളാണ് ഏറ്റെടുക്കുന്നത്. എന്നാൽ, നടപടികളിലെ കാലതാമസത്തിനൊപ്പം അപ്രതീക്ഷിതമായി മഴയും എത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയായിരുന്നു. അറ്റകുറ്റപ്പണി കൂടാതെ ബജറ്റിൽ നിർേദശിച്ചിരുന്ന 100 കോടിയുടെ നിർമാണപ്രവർത്തനങ്ങളും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story