Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:10 AM IST Updated On
date_range 22 Sept 2017 11:10 AM ISTസ്വകാര്യബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു (ചിത്രം എ.പി.ഡി 50) ചാരുംമൂട്: സ്വകാര്യബസ് ബൈക്കിലിടിച്ച് വിദ്യാർഥി തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. അടൂർ പഴകുളം പടിഞ്ഞാറ് ആലുംമൂട് ഇളമ്പള്ളിൽ ബിലാൽ മസ്ജിദിന് സമീപം പ്ലാവിള വടക്കേതിൽ ഷാജിയുടെ മകൻ ആഷിഖാണ് (18) മരിച്ചത്. അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. ആഷിഖിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത പുത്തൻപുരയ്ക്കൽ നൗഷാദിെൻറ മകൻ നിയാസിനെ (17) ഗുരുതര പരിക്കോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ കെ.പി റോഡിൽ നൂറനാട് പത്താംകുറ്റി ജങ്ഷന് സമീപമായിരുന്നു അപകടം. പഴകുളത്തുനിന്ന് നൂറനാട് ഭാഗത്തേക്ക് വരുകയായിരുന്ന ആഷിഖ് സഞ്ചരിച്ച ബൈക്കിൽ കറ്റാനത്തുനിന്ന് അടൂരിലേക്ക് പോയ അനീഷാമോൾ എന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിെൻറ മുൻവശത്ത് വലത് ഭാഗത്തായി ടയറിന് മുകളിൽ കുടുങ്ങിയ ആഷിഖിനെ പൊലീസും 108 ആംബുലൻസ് ജീവനക്കാരും അരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെയാണ് സ്വകാര്യബസ് ബൈക്കിൽ ഇടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം കായംകുളം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നൂറനാട് പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: സഫിയത്ത്. സഹോദരി: സൽമ. ഖബറടക്കം വെള്ളിയാഴ്ച ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story