Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:10 AM IST Updated On
date_range 22 Sept 2017 11:10 AM ISTശാപമോക്ഷം കാത്ത് കായംകുളം ബസ് സ്റ്റേഷൻ
text_fieldsbookmark_border
മനം മയക്കുന്ന വാഗ്ദാനങ്ങളിൽ മാത്രം കുരുങ്ങിക്കിടക്കുന്ന കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ശാപമോക്ഷം തേടുന്നു. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന അപൂർവം ഡിപ്പോകളിലൊന്നായ കായംകുളത്തിന് ഏറെ വികസനസാധ്യതകളാണുള്ളത്. കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്ന പഴകിയ കെട്ടിടം, ചോർന്നൊലിക്കുന്ന ഗാരേജ് തുടങ്ങി പരാധീനതകൾ മാത്രമാണ് സ്റ്റേഷനുള്ളത്. നാേലക്കർ സ്ഥലം ഫലപ്രദമായി വിനിയോഗിക്കുന്നതിൽപോലും ഗുരുതര വീഴ്ച വരുത്തുന്നു. ഡിപ്പോയുടെ മൂന്നുഭാഗത്തും പ്രധാന റോഡുകളാണ് കടന്നുപോകുന്നത്. ദേശീയപാത, കെ.പി റോഡ്, കോടതി റോഡ് എന്നിവ കടന്നുപോകുന്ന ഭാഗത്ത് ഷോപ്പിങ് കോംപ്ലക്സിനുള്ള സാധ്യത മന്ത്രിമാരുടെ മൊഴിയിൽ മാത്രമായി അവശേഷിക്കുന്നു. സമീപ മണ്ഡലങ്ങളിലെ സ്റ്റേഷനുകൾ നവീകരിച്ചപ്പോഴും കായംകുളം അവഗണിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്തും അതിന് മുമ്പും ഷോപ്പിങ് കോംപ്ലക്സ് ഉടൻ പണിയുമെന്ന് മന്ത്രിമാർ പ്രഖ്യാപിെച്ചങ്കിലും നടപടി ഉണ്ടായില്ല. സ്പെയർപാർട്ടുകളുടെ ലഭ്യതക്കുറവ് ഗാരേജ് പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. തകരാറിലാകുന്ന ഒരുവാഹനത്തിൽനിന്ന് മറ്റൊന്നിലേക്ക് സ്പെയർപാർട്സ് മാറ്റിയിട്ടാണ് ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. ഇതുകാരണം വൻ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചോർന്നൊലിക്കുന്ന ഗാരേജ് മാറ്റിപ്പണിയാൻ പലതവണ ക്വേട്ടഷൻ ക്ഷണിച്ചെങ്കിലും പണം കിട്ടുമോയെന്ന ആശങ്കയിൽ ടെൻഡർ ഏറ്റെടുക്കാൻ ആരും തയാറല്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യക്കുറവ് യാത്രക്കാരെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. ഇതുകാരണം സ്റ്റാൻഡിെൻറ പരിസരം വൃത്തിഹീനമായി മാറുന്നു. സ്ത്രീകളുടെ വിശ്രമകേന്ദ്രം അശാസ്ത്രീയ നിർമാണം കാരണം ഉപയോഗശൂന്യമായി. സ്റ്റാൻഡിെൻറ പരിസരമാകെ പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടായി. സ്ഥലത്തിെൻറ രേഖകളില്ലാത്തത് പദ്ധതികൾ വരുന്നതിന് തടസ്സമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റം സർവിസുകളെ ബാധിച്ചിട്ടുണ്ട്. ഡ്രൈവർമാർ ഇല്ലാത്തതുകാരണം പലപ്പോഴും ഷെഡ്യൂളുകൾ കുറക്കേണ്ടിവരുന്നു. വിശാല സ്ഥലസൗകര്യമുള്ള ജില്ലയിലെ ഏക സ്റ്റാൻഡ് കൂടിയാണിത്. 80 ബസുകളാണ് ഇവിടെയുള്ളത്. അഞ്ഞൂറോളം സർവിസുകൾ ദിവസവും നടത്തുന്നു. 500 സ്ഥിരം ജീവനക്കാരും 100 താൽക്കാലിക ജീവനക്കാരുമാണ് ഉള്ളത്. സ്റ്റേഷെൻറ വികസനത്തിന് നിരവധി നിർദേശങ്ങൾ യു. പ്രതിഭ ഹരി എം.എൽ.എയും സർക്കാറിന് നൽകിയിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമാക്കിയാൽ പ്രതിമാസം ലക്ഷങ്ങൾ വാടക ഇനത്തിൽ കോർപറേഷന് ലഭിക്കും. ഇത്തരം വരുമാനസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ അധികൃതർക്ക് സംഭവിച്ച വീഴ്ചയാണ് കെ.എസ്.ആർ.ടി.സിയുടെ നഷ്ടത്തിെൻറ പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story