Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:09 AM IST Updated On
date_range 22 Sept 2017 11:09 AM ISTഏഷ്യാനെറ്റ് ബ്യൂറോക്കുനേരെ ആക്രമണം; വ്യാപക പ്രതിഷേധം
text_fieldsbookmark_border
ആലപ്പുഴ: ഏഷ്യാനെറ്റ് ബ്യൂറോക്കുനേരെ വ്യാഴാഴ്ച പുലർച്ച ഉണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ആലപ്പുഴ പ്രസ്ക്ലബിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം മുല്ലക്കൽ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ സമാപിച്ചു. പ്രതിഷേധയോഗത്തിൽ ജില്ല പ്രസിഡൻറ് വി.എസ്. ഉമേഷ്, സെക്രട്ടറി ജി. ഹരികൃഷ്ണൻ, വൈസ് പ്രസിഡൻറ് അംജത്ത് പി. ബഷീർ, സേതുമാധവൻ, ടി.കെ. ഹരീഷ് എന്നിവർ സംസാരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും മാധ്യമസ്വതന്ത്ര്യം സംരക്ഷിക്കണമെന്നും മാധ്യമ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും യൂനിയൻ ജില്ല കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചു. ഏഷ്യാനെറ്റിെൻറ കാർ തകർക്കുകയും ഓഫിസ് ആക്രമിക്കുകയും ചെയ്ത ഹീനപ്രവൃത്തിയിൽ സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ല കമ്മിറ്റി അപലപിച്ചു. റിപ്പോർട്ടർ പ്രസാദിന് നേരെയുള്ള ഇരുട്ടിെൻറ ശക്തികളുടെ ആക്രമണം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുനേരെയുള്ള ആക്രമണമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തി കൈയാമം വെക്കണമെന്ന് സീനിയർ ജേണലിസ്റ്റ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജെ.ആർ. പറത്തറ, സെക്രട്ടറി പി. ജയനാഥ്, ജില്ല പ്രസിഡൻറ് എസ്.എച്ച്. അൽഹാദി, സെകട്ടറി എ. ഷൗക്കത്ത്, കളർകോട് ബി. ഹരികുമാർ എന്നിവർ സർക്കാറിനോട് ആവശ്യപ്പെട്ടു. മന്ത്രി തോമസ് ചാണ്ടി കാണിക്കുന്ന കൈയേറ്റവും അഴിമതിയും പുറത്തുകൊണ്ടുവന്ന ആലപ്പുഴ ഏഷ്യാനെറ്റ് ഓഫിസിനെതിരെ ആക്രമണം നടത്തിയത് അപലപനീയമാണെന്ന് യുവമോർച്ച ജില്ല കമ്മിറ്റി പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കാതെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ കേരള ജനപക്ഷം ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ, എൻ.സി.പി ദേശീയസമിതി അംഗവും എൻ.വൈ.സി മുൻ സംസ്ഥാന പ്രസിഡൻറുമായ മുജീബ് റഹ്മാൻ, ജനതാദൾ -എസ് ജില്ല സെക്രട്ടറി പി.ജെ. കുര്യൻ എന്നിവർ പ്രതിഷേധിച്ചു. ആർ.എസ്.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ െഎക്യദാർഢ്യ മാർച്ച് നടത്തി. ആക്രമണം ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ല സെക്രട്ടറി ബി. രാജശേഖരൻ അഭിപ്രായപ്പെട്ടു. കെ. സണ്ണിക്കുട്ടി, അനിൽ ബി. കളത്തിൽ, എസ്.എസ്. ജോളി, എൻ. ഗോവിന്ദൻ നമ്പൂതിരി, ആർ. ഉണ്ണികൃഷ്ണൻ, സി.എസ്. രമേശൻ, രാജു തെന്നടി, പി.വി. സന്തോഷ്, വി.കെ. ഗംഗാധരൻ, ദേവി പ്രിയൻ, ടോമിച്ചൻ ആൻറണി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story