Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനറൽ ആശുപത്രി...

ജനറൽ ആശുപത്രി ഉൗട്ടുപുരക്ക്​ ഐ.എം.എയുടെ 40 ലക്ഷം

text_fields
bookmark_border
കൊച്ചി: ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണവിതരണം ചെയ്യുന്ന ഉൗട്ടുപുരക്ക് ഐ.എം.എ കൊച്ചി ശാഖ 40 ലക്ഷം സംഭാവന ചെയ്തു. 'ഹരിതം ജീവനം' സംഗീത പരിപാടിയിൽനിന്ന് ലഭിച്ച തുകയാണ് ജനറൽ ആശുപത്രിക്ക് കൈമാറിയതെന്ന് പ്രസിഡൻറ് എം. നാരായണൻ അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത സംഭാവന ഏറ്റുവാങ്ങി. മുൻ എം.പി. പി. രാജീവ്, ഐ.എം.എ സെക്രട്ടറി ഡോ. വി. മധു, വൈസ് പ്രസിഡൻറ് ഡോ. ജുനൈദ് റഹ്മാൻ, ആർ.എം.ഒ ഡോ. പി.ജെ. സിറിയക്, എ.ആർ.എം.ഒ ഡോ. എം.എം. ഹനീഷ് എന്നിവർ സംസാരിച്ചു. ഉൗട്ടുപുരയുടെ 100 ദിവസത്തെ പ്രവർത്തനച്ചെലവിന് തുക ഉപകരിക്കുമെന്ന് അധികൃതർ അറിയിച്ചു. er1 Ekm General Hospital ജനറൽ ആശുപത്രിയിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ഉൗട്ടുപുരക്ക് ഐ.എം.എ കൊച്ചി ശാഖ സമാഹരിച്ച 40 ലക്ഷം രൂപ പ്രസിഡൻറ് ഡോ.എം. നാരായണൻ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിതക്ക് കൈമാറുന്നു യൂത്ത് ഫ്രണ്ട് മാർച്ചും ധർണയും കൊച്ചി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നടക്കുന്ന ജനകീയ കരിദിനാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് ഫ്രണ്ട് (എം) ജില്ല കമ്മിറ്റി രാജേന്ദ്ര മൈതാനത്തുനിന്ന് സപ്ലൈകോ പമ്പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഗാന്ധി പ്രതിമക്ക് മുന്നില്‍നിന്ന് ആരംഭിച്ച മാർച്ച് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. പമ്പിലെത്തിയ വാഹന ഉടമകള്‍ക്ക് കരിദിനത്തി‍​െൻറ സന്ദേശം അടങ്ങിയ ബാഡ്ജ് വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് ജോസി പി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എം. മോനിച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. സേവി കുരിശുവീട്ടില്‍, ജോണ്‍സന്‍ പാട്ടത്തില്‍, സോണി ജോബ്, സിറിയക് ഐപ്പ്, ജിസന്‍ ജോര്‍ജ്, തോമസ് പാറക്കന്‍, രാജന്‍ കുളങ്ങര, ബോബി കുറുപ്പത്ത്, ലിറ്റോ പാറേക്കാട്ടില്‍, സന്തോഷ് വള്ളോകുഴിയില്‍, വെല്‍സ് കോടനാട്, നെല്‍സന്‍ തറയില്‍, ധനേഷ് മാഞ്ഞൂരാന്‍, സിജോ വര്‍ഗീസ്, അജീഷ് ആൻറണി, റെനിറ്റോ താന്നിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story