Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:09 AM IST Updated On
date_range 22 Sept 2017 11:09 AM ISTട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ക്ലിനിക് തുടങ്ങും ^മന്ത്രി ശൈലജ
text_fieldsbookmark_border
ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ക്ലിനിക് തുടങ്ങും -മന്ത്രി ശൈലജ കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ക്ലിനിക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഈ വിഭാഗത്തിൽപെട്ടവർക്ക് ആവശ്യമായ ചികിത്സയും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതി സി.പി.എം ജില്ല കമ്മിറ്റി മന്ത്രിയുടെയും ജനറൽ ആശുപത്രി അധികൃതരുെടയും ശ്രദ്ധയിൽപെടുത്തിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ സൗകര്യങ്ങളുള്ള ജനറൽ ആശുപത്രിയിൽ ആഴ്ചയിൽ ഒരുദിവസം പൊതുവായ ചികിത്സക്ക് സൗകര്യം ഏർപ്പെടുത്താനാണ് തീരുമാനം. ഇങ്ങനെയൊരു സൗകര്യം സ്വകാര്യ ആശുപത്രികളിലുമില്ല. ഇത് പരിഗണിച്ചാണ് പ്രത്യേക ക്ലിനിക് ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story