Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവി​െൻറ ദുരൂഹമരണം...

യുവാവി​െൻറ ദുരൂഹമരണം കൊലപാതകം: നാലുപേർ കസ്​റ്റഡിയിൽ​

text_fields
bookmark_border
കോലഞ്ചേരി: പത്താം മൈലിൽ ദുരൂഹസാഹചര്യത്തിൽ തലയിൽനിന്ന് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ യുവാവി​െൻറ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കനമുള്ള ആയുധം കൊണ്ട് തലക്കടിയേറ്റാണ് മരണമെന്ന് ഫോറൻസിക് പരിശോധനയിലാണ് വ്യക്തമായത്. പുതുപ്പനം പാലാക്കുന്നേൽ പരേതനായ കൊച്ചാലി​െൻറ മകൻ കിഷോറാണ് (40) മരിച്ചത്. പരിക്കേറ്റ് കിടന്ന സ്ഥലത്തിന് തൊട്ടടുത്തുനിന്ന് ലഭിച്ച മൺവെട്ടിയിൽ രക്തക്കറയും മുടിയും കണ്ടെത്തിയിരുന്നു ഇത് വിശദ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരെ പുത്തൻകുരിശ് പൊലീസ് ചോദ്യം ചെയ്തു. നാലുപേർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് തലക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ പുതുപ്പനം ഗ്യാസ് പമ്പിന് സമീപം കിഷോറിനെ കണ്ടെത്തിയത്. ഉടൻ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോ​െൻറ മേൽനോട്ടത്തിൽ പുത്തൻകുരിശ് സി.ഐ എ.എൽ. യേശുദാസ്, എസ്.ഐ കെ.പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story