Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:09 AM IST Updated On
date_range 22 Sept 2017 11:09 AM ISTഓൺലൈൻ പെൺവാണിഭം: പ്രതികൾ റിമാൻഡിൽ
text_fieldsbookmark_border
ആലുവ: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. രണ്ട് ഇടപാടുകാരെ താൽക്കാലിക ജാമ്യത്തിൽ വിട്ടു. മുഖ്യപ്രതി മൂവാറ്റുപുഴ മേക്കടമ്പിൽ പുല്ലപ്പടിക്കൽ വീട്ടിൽ എൽദോസ് (28), കളമശ്ശേരി കുസാറ്റ് വിദ്യാനഗറിൽ കാരായിൽ വീട്ടിൽ ഹംസക്കോയ (65), ആലുവ സബ് ജയിൽ റോഡിൽ ചന്ദനപറമ്പിൽ പാറപ്പുറത്ത് വീട്ടിൽ നസീറ (62) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്. പട്ടിമറ്റം വലമ്പൂർ കണ്ടനാലിൽ ബെന്നി (40), അങ്കമാലി തുറവൂർ മൂഞ്ഞേലിൽ വീട്ടിൽ ഷിയോ (34) എന്നിവരെയാണ് ജാമ്യത്തിൽ വിട്ടത്. ഡിവൈ.എസ്.പി ഓഫിസിന് തൊട്ടടുത്താണ് വീട് വാടകക്കെടുത്ത് വാണിഭകേന്ദ്രം നടത്തിയിരുന്നത്. മാസങ്ങളായി പ്രവർത്തിക്കുന്ന കേന്ദ്രത്തെക്കുറിച്ച് ലോക്കൽ പൊലീസിന് വിവരമുണ്ടായിരുന്നില്ല. ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. ഇരുകാലിനും പോളിയോ ബാധിച്ച നസീറ വർഷങ്ങളായി ആലുവ മേഖലയിൽ പലയിടത്തായി വീട് വാടകക്കെടുത്താണ് താമസം. ഇടക്കിടെ ഇവരുടെ വീട്ടിൽ വാഹനങ്ങളിൽ ആളുകൾ വന്നുപോകുന്നതിൽ സംശയം തോന്നിയ അയൽവാസികളിൽ ചിലർ ഡിവൈ.എസ്.പിയെ വിവരം അറിയിക്കുകയായിരുന്നു. ഹംസക്കോയയും എൽദോസുമാണ് ഇടപാടുകാരെ എത്തിച്ചിരുന്നത്. വെബ്‌സൈറ്റിലൂടെ സ്ത്രീകളുടെ വിവരങ്ങൾ നൽകിയാണ് ഉപഭോക്താക്കളെ വീഴ്ത്തിയിരുന്നത്. പിടിയിലായ ബെന്നി ഏറെക്കാലം വിദേശത്തായിരുന്നു. അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story