Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:09 AM IST Updated On
date_range 22 Sept 2017 11:09 AM ISTസർക്കാർ ജനങ്ങളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്താൻ ശ്രമിക്കുന്നു ^ഗേൾസ് സമ്മിറ്റ്
text_fieldsbookmark_border
സർക്കാർ ജനങ്ങളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്താൻ ശ്രമിക്കുന്നു -ഗേൾസ് സമ്മിറ്റ് മട്ടാഞ്ചേരി: സമകാലിക സംഭവങ്ങൾ വിശകലനം ചെയ്ത് 'ആസൂത്രിത വംശഹത്യകളുടെ രാഷ്ട്രീയം' വിഷയത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ഗേൾസ് സമ്മിറ്റ് നടത്തി. ഡോ. ഹാദിയ സംഭവം പുറംലോകത്തെ അറിയിച്ച മാധ്യമപ്രവർത്തക ഷബ്ന സിയാദ് അനുഭവങ്ങൾ പങ്കുവെച്ചു. ഹാദിയ വിഷയം മനുഷ്യാവകാശ ലംഘനത്തിെൻറ തികഞ്ഞ ഉദാഹരണമാണെന്നും സാമൂഹികാന്തരീക്ഷത്തിൽ ഉയരുന്ന അസഹിഷ്ണുതക്കെതിരെ വിദ്യാർഥിസമൂഹം ശബ്്ദം ഉയർത്തണമെന്നും ഷബ്ന പറഞ്ഞു. ഐ.ഒ.സി, മൂലമ്പിള്ളി തുടങ്ങി ഏത് ജനകീയ പ്രശ്നങ്ങളിലും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാറുകൾ ശ്രമിച്ചിട്ടുള്ളതെന്ന് എ.ഐ.ഡി.എസ്.ഒ സംസ്ഥാന ജോയൻറ് സെക്രട്ടറി നിലീന മോഹൻ പറഞ്ഞു. കലാലയങ്ങളിൽ മറ്റാരും മത്സരിക്കാൻ പാടില്ലെന്ന ഫാഷിസ്റ്റ് നിലപാടിലേക്ക് ഇടത് വിദ്യാർഥി പ്രസ്ഥാനം തരം താഴ്ന്നെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം പി. റുഖ്സാന അഭിപ്രായപ്പെട്ടു. ഗൗരി ലങ്കേഷ് വധം, ഭക്ഷണസ്വാതന്ത്ര്യം, സ്ത്രീ സുരക്ഷ, ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ, റോഹിങ്ക്യൻ ജനതയുടെ രോദനം എന്നിവ സമ്മിറ്റിൽ ചർച്ച ചെയ്തു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് അബീന മൻസൂർ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ മോഡറേറ്ററായി. ജില്ല സെക്രട്ടറിമാരായ ജാസിറ, ഹസ്ന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story