Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:09 AM IST Updated On
date_range 22 Sept 2017 11:09 AM ISTഫോർട്ട്കൊച്ചി കടപ്പുറത്ത് ഉടുമ്പ് എത്തി
text_fieldsbookmark_border
മട്ടാഞ്ചേരി: നിരവധി വിനോദസഞ്ചാരികളെത്തുന്ന ഫോർട്ട്കൊച്ചി കടപ്പുറത്ത് കാട്ടിൽനിന്ന് 'അതിഥി'യെത്തി. നാലരയടിയോളം നീളമുള്ള പൊന്നുടുമ്പാണ് എത്തിയത്. രണ്ടാഴ്ചയായി ഉടുമ്പ് തീരത്തുണ്ട്. കാട്ടിൽനിന്ന് തടിക്കൊപ്പം ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം. ബാസ്റ്റിൻ ബംഗ്ലാവിന് സമീപത്തെ ഓടയിലൂടെയാണ് ഉടുമ്പ് പുറത്തേക്ക് വരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പാലിയത്തച്ചനും സൈന്യവും ബാസ്റ്റിൻ ബംഗ്ലാവ് വളഞ്ഞപ്പോൾ ബ്രിട്ടീഷ് സൈന്യാധിപനായിരുന്ന മെക്കാേള പ്രഭു ബംഗ്ലാവിലെ തുരങ്കത്തിലൂടെയാണ് രക്ഷപ്പെട്ടതെന്നാണ് ചരിത്രം. അടഞ്ഞുകിടക്കുന്ന തുരങ്കപാതയുടെ ഏതോ ഭാഗത്താണ് ഉടുമ്പിെൻറ വാസം. ഭക്ഷണം തേടി പുറത്തിറങ്ങുന്ന ഉടുമ്പിെൻറ ചിത്രം പകർത്താൻ തിരക്കാണ്. പ്രദേശത്തെ കച്ചവടക്കാർ കൊടുക്കുന്ന മീനാണ് പതിവായി കഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story