Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീനാരായണഗുരു സമാധി...

ശ്രീനാരായണഗുരു സമാധി ആചരണം

text_fields
bookmark_border
അങ്കമാലി: ശ്രീനാരായണഗുരു സമാധി ആചരണ പരിപാടികൾ അങ്കമാലി എസ്.എന്‍.ഡി.പി ശാഖ ഗുരുമണ്ഡപത്തില്‍ നടന്നു. രാവിലെ ഒമ്പതിന് ഉപവാസച്ചടങ്ങ് ഗുരുമണ്ഡപത്തില്‍ ഭദ്രദീപം കൊളുത്തി ശാഖ പ്രസിഡൻറ് എം.കെ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. വിജയന്‍ സമാധിസന്ദേശം നല്‍കി. ഗുരുപൂജയോടെ ആരംഭിച്ച സമൂഹപ്രാര്‍ഥന യജ്ഞം വനിത സംഘത്തി​െൻറ നേതൃത്വത്തില്‍ നടന്നു. ഗുരുവി​െൻറ അറുപത്തിയഞ്ചോളം കൃതികളില്‍നിന്നുള്ള പ്രധാനഭാഗങ്ങള്‍ പാരായണം ചെയ്തു. സമാധി ഉപവാസയജ്ഞം, കര്‍പ്പൂരാരാധന, ദൈവദശക പ്രാര്‍ഥന എന്നിവയോടെ സമാപിച്ചു. തുടര്‍ന്ന് ഗുരുപ്രസാദം വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ശാഖ പ്രസിഡൻറ് എം.കെ. പുരുഷോത്തമന്‍, കെ.കെ. വിജയന്‍, വൈസ് പ്രസിഡൻറ് എം.എസ്. ബാബു, കണ്‍വീനര്‍ എം.വി. മോഹനന്‍, വനിതസംഘം പ്രസിഡൻറ് കുസുമം തമ്പി, സെക്രട്ടറി ബിന്ദു റെജി, യൂത്ത് മൂവ്‌മ​െൻറ് സെക്രട്ടറി സിന്ധു മണിക്കുട്ടന്‍, ജോയൻറ് കണ്‍വീനര്‍ മനോജ് വല്ലത്തേരി, ജിജി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story