Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:09 AM IST Updated On
date_range 22 Sept 2017 11:09 AM ISTഭക്ഷണ നിർമാണവും പ്രദർശനവും
text_fieldsbookmark_border
ആലങ്ങാട്: പഞ്ചായത്തിലെ കെ.ഡി.എസിെൻറ (സാമൂഹികക്ഷേമ വകുപ്പ് ) നേതൃത്വത്തിൽ പോഷകാഹാര വാരാചരണത്തിെൻറ ഭാഗമായി അംഗൻവാടി അധ്യാപകരും അമ്മമാരും ചേർന്ന് പോഷകസമൃദ്ധ ഭക്ഷണങ്ങളുടെ നിർമാണവും പ്രദർശനവും സംഘടിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ ചെയർമാൻ പി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് ഗോപുരത്തിങ്കൽ, ഗീത തങ്കപ്പൻ, എൽസ ജേക്കബ്, റുബീന ജസ്റ്റിൻ, കെ.കെ. സുരേഷ്, സി.ഡി.എസ് ചെയർപേഴ്‌സൻ ദീപ ഉണ്ണികൃഷ്ണൻ, സി.ഡി.പി. സെറീന, ജെ.എച്ച്.ഐമാരായ ടി.എ. മുരളീധരൻ, പത്മകുമാരി, പി. സിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.എസ്. സബിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story