Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:09 AM IST Updated On
date_range 22 Sept 2017 11:09 AM ISTചോറ്റാനിക്കര നവരാത്രി ഉത്സവം തുടങ്ങി
text_fieldsbookmark_border
ചോറ്റാനിക്കര: ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവം പന്തളം രാജപ്രതിനിധി മൂലം തിരുനാൾ പി.ജി. ശശികുമാര വർമ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ എം.കെ. സുദർശനൻ അധ്യക്ഷത വഹിച്ചു. കലാസാംസ്കാരിക സമ്മേളനത്തിൽ സിനിമ നടൻ മനോജ് കെ. ജയൻ മുഖ്യാതിഥിയായി. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം ടി.എൻ. അരുൺകുമാർ, സ്പെഷൽ ദേവസ്വം കമീഷണർ ആർ. ഹരി, െഡപ്യൂട്ടി സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്, എ.ഇ.പി.എസ് പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട്, ഇ.കെ. അജയകുമാർ, കെ.പി. ഗോപിനാഥ്, കെ.ബി. വേണു, ദേവസ്വം അസി. കമീഷണർ എം.എസ്. സജയ്, മാനേജർ ബിജു ആർ. പിള്ള എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 6.30 ന് നവരാത്രി സംഗീതോത്സവം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story