Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുറമ്പോക്കിലെ...

പുറമ്പോക്കിലെ നിർമാണമെന്ന് ആരോപണം; കോൺഗ്രസ് നേതാവിെൻറ വീട്ടിലെ തൊഴുത്ത് സി.പി.എം തകർത്തു

text_fields
bookmark_border
തൃപ്പൂണിത്തുറ: പുറമ്പോക്ക് ഭൂമിയിൽ നിർമിച്ചുവെന്നാരോപിച്ച് ഉദയംപേരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് ടി.എസ്. യോഹന്നാൻറ വീട്ടുവളപ്പിലെ കാലിത്തൊഴുത്ത് സി.പി.എം പ്രവർത്തകർ തകർത്ത് കൊടി നാട്ടി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. യോഹന്നാനും ഭാര്യയും മാത്രമുള്ളപ്പോൾ അമ്പതോളം വരുന്ന സി.പി.എം പ്രവർത്തകരെത്തി കമ്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് തൊഴുത്ത് തകർക്കുകയായിരുന്നു. സംഭവത്തിൽ ഉദയംപേരൂർ പൊലീസ് സി.പി.എം ലോക്കൽ സെക്രട്ടറി ജയചന്ദ്രനുൾപ്പടെ കണ്ടാലറിയാവുന്ന അമ്പതു പേർക്കെതിരെ കേസെടുത്തു. 40 വർഷമായി ത​െൻറ കൈവശമിരിക്കുന്ന സ്ഥലത്താണ് തൊഴുത്തെന്ന് യോഹന്നാൻ പറയുന്നു. സ്ഥലം പതിച്ചു നൽകാൻ ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റി തീരുമാനം നടപ്പാക്കാത്തതിനാൽ ഹൈകോടതിയിൽ കേസ് നടക്കുകയാണ്. സ്ഥലം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ തഹസിൽദാർ ആവശ്യപ്പെട്ട സമയപരിധി തീരുന്നതിനു മുമ്പാണ് സി.പി.എം അക്രമം നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ജയൻ കുന്നേൽ, കെ.എൻ. കാർത്തികേയൻ, പി.സി.സുനിൽ കുമാർ, ഭാസ്കരൻ കദളിക്കാട്, കെ.കെ. ശശിധരൻ, ബാരിഷ്, കെ.എസ്. കരുണാകരൻ, പി.എസ്. ജോബിഷ്, കെ.എസ്. അമിത്, അഖിൽ രാജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story